വാട്ടര്‍ ബോട്ടിലിന്റെ പാക്കറ്റില്‍ മകള്‍ക്കുള്ള ചോക്ലേറ്റുകള്‍ നിറച്ച് വെള്ളത്തിന്റെ പണം നല്‍കി കടന്നുകളയുന്ന കള്ളന്‍; മോഷണത്തിന് മകളും സാക്ഷി

 


റിയാദ്: (www.kvartha.com 17.09.2015) സുഖമായി ജീവിക്കാന്‍ മനുഷ്യന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറാകുന്ന കാലമാണിത്. മകള്‍ക്കുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റുകളും വില കൊടുത്തുവാങ്ങാതെ മോഷ്ടിക്കുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളാണിത്. വാട്ടര്‍ ബോട്ടിലിന്റെ പാക്കറ്റ് ഒഴിച്ച് അതില്‍ ചോക്ലേറ്റുകളും മധുര പലഹാരങ്ങളും നിറച്ച ശേഷം ഇയാള്‍ കൗണ്ടറിലെത്തും. ജീവനക്കാരന്‍ വെള്ളത്തിന്റെ വിലയിട്ടാണ് ബില്‍ നല്‍കുന്നത്.

ബില്ലടച്ച ശേഷം കള്ളന്‍ മോഷ്ടിച്ച വസ്തുക്കളുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇതിനെല്ലാം സാക്ഷിയായി മകളും ഇയാള്‍ക്കൊപ്പമുണ്ട്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഷോപ്പ് മാനേജര്‍ മോഷ്ടാവിനെതിരെ പോലീസില്‍ പരാതി നല്‍കി. സിസിടിവി ക്യാമറകളുടെ പരിധിക്കപ്പുറമുള്ള ഷെല്‍ഫുകളില്‍ നിന്നും കള്ളന്‍ നിരവധി വസ്തുക്കള്‍ അടിച്ചുമാറ്റിയിട്ടുണ്ടെന്നാണ് മാനേജരുടെ ആരോപണം.

വാട്ടര്‍ ബോട്ടിലിന്റെ പാക്കറ്റില്‍ മകള്‍ക്കുള്ള ചോക്ലേറ്റുകള്‍ നിറച്ച് വെള്ളത്തിന്റെ പണം നല്‍കി കടന്നുകളയുന്ന കള്ളന്‍; മോഷണത്തിന് മകളും സാക്ഷി


SUMMARY: A man in Saudi Arabia was so smart that he used a box of bottled water to rob a shop before the eyes of his little daughter but not clever enough to dodge security camera

Keywords: Saudi Arabia, Bottled water, Robbery, Daughter,


വാട്ടര്‍ ബോട്ടിലിന്റെ പാക്കറ്റില്‍ മകള്‍ക്കുള്ള ചോക്ലേറ്റുകള്‍ നിറച്ച് വെള്ളത്തിന്റെ പണം നല്‍കി കടന്നുകളയുന്ന കള്ളന്‍; മോഷണത്തിന് മകളും Read: http://goo.gl/by0nDw
Posted by Kvartha World News on Thursday, September 17, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia