Birthday Special | വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് വിഘ്‌നേശ് ശിവന്‍; 'സ്വപ്‌നദിനങ്ങള്‍' എന്ന അടിക്കുറിപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

 


ദുബൈ: (www.kvartha.com) വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും അമ്മയ്ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. ദുബൈ മറീനയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍.

Birthday Special | വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദുബൈയില്‍ ഭാര്യ നയന്‍താരയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷിച്ച് വിഘ്‌നേശ് ശിവന്‍; 'സ്വപ്‌നദിനങ്ങള്‍' എന്ന അടിക്കുറിപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചു. 'സ്വപ്ന ദിനങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ വിഘ്‌നേശ് പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു. 'തങ്കമേ, ഇത് നിനക്കൊപ്പമുള്ള എന്റെ എട്ടാമത്തെ പിറന്നാളാണ്. എല്ലാതവണയും മുന്‍വര്‍ഷത്തെ പിറന്നാളിനേക്കാള്‍ സ്‌പെഷ്യല്‍ ആക്കാറുണ്ട് നീ. പക്ഷേ, ഇത് വളരെ ഇമോഷനല്‍ ആണ്.

നന്ദിയുണ്ട്. എന്നെ എന്താണ് കൂടുതല്‍ സന്തോഷിപ്പിക്കുകയെന്ന് നിനക്ക് അറിയാം. അതുതന്നെയാണ് നീ എനിക്ക് നല്‍കിയതും. സന്തോഷവും സമാധാനവും ഉണ്ടാവട്ടേ. നീ എന്നെ സ്‌നേഹിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്' നയന്‍താരയോടുള്ള പ്രണയം ആവര്‍ത്തിച്ച് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദുബൈ നഗരത്തിന്റെ എല്ലാ പ്രൗഢിയും വിളിച്ചോതുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് പങ്കുവച്ചത്. നയന്‍താരയെ ചേര്‍ത്തുപിടിച്ച് ദുബൈയുടെ രാത്രി ഭംഗിയിലുള്ള ദൃശ്യങ്ങള്‍ക്കു താഴെ നിരവധി ആരാധകരാണ് ആശംകളുമായി എത്തിയത്. അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ ഐന്‍ ദുബൈയും കാണാം. ദുബൈയുടെ കണ്ണ് എന്നര്‍ഥമുള്ള ഐന്‍ ദുബൈ എന്ന ഒബ്‌സര്‍വേഷന്‍ വീലാണിത്.

 

You Might Also Like:

Keywords: Video: Nayanthara celebrates husband Vignesh Shivan's birthday in Dubai, Dubai, News, Cinema, Actress, Director, Birthday Celebration, Nayan Thara, Social Media, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia