യുവാക്കള്‍ യുവതികളെ ശല്യം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; വൈറലായ വീഡിയോ കാണാം
Jul 21, 2015, 20:37 IST
റിയാദ്: (www.kvartha.com 21.07.2015) രണ്ട് യുവതികളെ ഒരു സംഘം യുവാക്കള്‍ ശല്യം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ജിദ്ദയിലെ തീരദേശ പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതികളെ യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. അറസ്റ്റിലായ യുവാവ് സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സബ്ഖ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
യുവാക്കളോട് യുവതികള്‍ ശല്യം ചെയ്യരുതെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
മക്ക ഗവര്‍ണര്‍ ഖാലീദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ക്കുകളിലും ബീച്ചുകളിലുമുള്ള സുരക്ഷ കൂടുതല്‍ ശക്തമാക്കി.
സോഷ്യല്‍ മീഡിയയിലും സംഭവത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാണ് ഭൂരിഭാഗം പേരുടേയും ആവശ്യം.
വീഡിയോ കാണാം.
SUMMARY: Manama: One member of a gang of youngsters who harassed two young women as they took a stroll along the corniche in the Red Sea port city of Jeddah has been arrested.
Keywords: Saudi Arabia, Jeddah, Arrest, Group, Harassing, Women,

Watch Video: Gang of youngsters who harassed two young women
യുവാക്കള്‍ യുവതികളെ ശല്യം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍; പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; വൈറലായ വീഡിയോ കാണാം....News: http://www.kvartha.com/2015/07/video-saudi-youth-held-for-harassing.html
Posted by Kvartha World News on Tuesday, July 21, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.