ഇന്ത്യന്‍ ദേശീയ ഗാനത്തില്‍ ബാന്‍ഡ് അവതരിപ്പിച്ച് ദുബൈ പോലീസ്, വീഡിയോ വൈറല്‍

 


ദുബൈ: (www.kvartha.com 27.10.2019) ഇന്ത്യയോടുള്ള യു എ ഇ ഭരണകൂടത്തിന്റെ സ്‌നേഹ പ്രകടനം ഇതാദ്യമായല്ല വാര്‍ത്തയാവുന്നത്. യു എ ഇയുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കുവഹിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് അര്‍ഹമായ പരിഗണനയാണ് ഇവിടുത്തെ ഭരണകൂടം നല്‍കുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ ദുബൈ പോലീസിന്റെ വീഡിയോ ഇന്ത്യയോടുള്ള അവരുടെ ആത്മ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ ദേശീയ ഗാനത്തോടൊപ്പം ബാന്‍ഡ് അവതരിപ്പിക്കുന്ന ദുബൈ പോലീസിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഇന്ത്യന്‍ ദേശീയ ഗാനത്തില്‍ ബാന്‍ഡ് അവതരിപ്പിച്ച് ദുബൈ പോലീസ്, വീഡിയോ വൈറല്‍


ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ചടങ്ങിലായിരുന്നു യു എ ഇയുടെ പരമ്പരാഗത വേഷമായ കന്തൂറയണിഞ്ഞ് ദുബൈ പോലീസ് ബാന്‍ഡ് മേള അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഇതിനെ വരവേറ്റത്. യു എ ഇയുടെ ഈ ഐക്യദാര്‍ഢ്യത്തെ ഇന്ത്യന്‍ ജനത പ്രശംസകൊണ്ട് മൂടി. എല്ലാ മതവിഭാഗക്കാര്‍ക്കും അര്‍ഹിച്ച പരിഗണനയാണ് ഇവിടുത്തെ ഭരണകൂടം നല്‍കി വരുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords : Dubai, Gulf, News, Police, Viral: Dubai Police band plays India's national anthem.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia