Asia Cup | സൗഹൃദം പങ്കുവച്ച് വിരാട് കോഹ്ലിയും ബാബര്‍ അസമും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

 


ദുബൈ: (www.kvartha.com) ഏഷ്യാ കപില്‍ ക്രികറ്റ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വിരാട് കോഹ്ലിയും ബാബര്‍ അസമും തമ്മിലുളള പോരാട്ടമായും ചില ആരാധകര്‍ ഇതിനെ കാണുന്നുണ്ട്. 

ബാബര്‍ കോഹ്ലിയുടെ പല റെകോര്‍ഡുകളും മറിക്കടന്ന് മുന്നേറുന്നു, മറുവശത്ത് ഫോമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന കോഹ്ലി. ഈ മാസം 28ന് ദുബൈയില്‍ ആണ് ആവേശ പോരാട്ടം.

Asia Cup | സൗഹൃദം പങ്കുവച്ച് വിരാട് കോഹ്ലിയും ബാബര്‍ അസമും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ വിരാട് കോഹ്ലിയും പാക് നായകന്‍ കൂടിയായ ബാബര്‍ അസമും സൗഹൃദം പുതുക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗ്രൗന്‍ഡില്‍ മാത്രമാണ് തങ്ങള്‍ എതിരാളികളെന്നും അല്ലാത്തപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇരുവരും.

കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനായി ഗ്രൗന്‍ഡിലിറങ്ങിയപ്പോഴാണ് പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പാകിസ്താന്‍ താരങ്ങളെ കണ്ടത്. ബാബറിന് അടുത്ത് ചെന്ന് ഹസ്തദാനം ചെയ്തുകെണ്ട് കോഹ്ലി സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു.

ഇന്‍ഡ്യയും പാകിസ്താനും തമ്മില്‍ അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന ടി20 ലോക കപിലാണ്. അന്ന് കോഹ്ലി അര്‍ധസെഞ്ചുറി നേടിയെങ്കിലും ബാബറിന്റെയും മുഹമ്മദ് റിസ് വാന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ പാകിസ്താന്‍ 10 വികറ്റിന് വിജയിച്ചിരുന്നു.

ഏഷ്യാ കപില്‍ ഗ്രൂപ് ഘട്ടത്തിലും സൂപര്‍ ഫോറിലും ഇന്‍ഡ്യയും പാകിസ്താനും മുഖാമുഖം വരും. ശേഷം ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്‍ഡ്യ-പാക് പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കും.

Keywords: Virat Kohli Meets Pakistan Captain Babar Azam Ahead Of Asia Cup 2022, Dubai, News, Virat Kohli, Asia-Cup, Sports, Cricket, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia