Asia Cup | ഏഷ്യാ കപില്‍ 23 റണ്‍സിന് പാകിസ്താനെ തോല്‍പിച്ച് ശ്രീലങ്ക വിജയ കിരീടം ചൂടിയപ്പോള്‍ സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ആരാധിക; തന്റെ രാജ്യത്തിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും, ഇന്‍ഡ്യ ജയിച്ചിരുന്നെങ്കില്‍ കൂടി സന്തോഷിച്ചേനെ എന്ന് യുവതി

 


ദുബൈ: (www.kvartha.com) ഏഷ്യാ കപില്‍ കേവലം 23 റണ്‍സിന് പാകിസ്താനെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കപ് സ്വന്തമാക്കിയത്. ഈ വിജയം അക്ഷരാര്‍ഥത്തില്‍ പാക് ആരാധകരുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു. പാക് ടീം തോറ്റപ്പോള്‍ പൊട്ടിക്കരയുന്ന ആരാധികയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Asia Cup | ഏഷ്യാ കപില്‍ 23 റണ്‍സിന് പാകിസ്താനെ തോല്‍പിച്ച് ശ്രീലങ്ക വിജയ കിരീടം ചൂടിയപ്പോള്‍ സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ആരാധിക; തന്റെ രാജ്യത്തിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും, ഇന്‍ഡ്യ ജയിച്ചിരുന്നെങ്കില്‍ കൂടി സന്തോഷിച്ചേനെ എന്ന് യുവതി

ഇന്‍സ്റ്റഗ്രാമില്‍ 'Love Khaani' എന്ന പേരില്‍ അറിയപ്പെടുന്ന യുവതി ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും ആരാധികയാണ്. പാകിസ്താന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും, ഇന്‍ഡ്യ ജയിച്ചിരുന്നെങ്കില്‍ കൂടി സന്തോഷിച്ചേനെയെന്നാണ് യുവതി പറയുന്നത്. സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്നുള്ള യുവതിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പാകിസ്താന്റെ തോല്‍വിയില്‍ മനംനൊന്ത് കണ്ണു നിറഞ്ഞു നില്‍ക്കുകയാണെങ്കിലും ശ്രീലങ്കന്‍ ആരാധകരെ അഭിനന്ദിക്കാനും ഇവര്‍ മറന്നില്ല.

പാകിസ്താനെ തകര്‍ത്ത് ഏഷ്യാ കപുമായി ശ്രീലങ്കയില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പാണ് ആരാധകരും അധികൃതരും ചേര്‍ന്നൊരുക്കിയത്. ഏഷ്യാ കപ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ആറു വികറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ 147 റണ്‍സിനു പുറത്തായി.


You Might Also Like:

Keywords: Virat Kohli’s Beautiful Pakistan Girl Fan Heartbroken After Sri Lanka Win Asia Cup 2022; Watch VIRAL Video, Dubai, News, Social Media, Video, Asia-Cup, Winner, Gulf, World, Sports, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia