Grand Mosque | അബുദബി ഗ്രാന്‍ഡ് മസ്ജിദിൽ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു.

 


_ഖാസിം ഉടുമ്പുന്തല_

അബുദബി: (KVARTHA) ഗ്രാന്‍ഡ് മസ്ജിദിൽ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു. യുഎഇയിലെ മനോഹര വിനോദസഞ്ചാര കേന്ദ്രമായ ശെയ്ഖ് സാഇദ് ഗ്രാന്‍ഡ് മസ്ജിദിന്റെ പതിനാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവേശനം അനുവദിച്ചത്. ഈയിടെ 1600 രാജ്യാന്തര മാധ്യമങ്ങള്‍ മസ്ജിദിന്റെ വിശേഷങ്ങള്‍ എത്തിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കാര്‍പെറ്റ്, ഏറ്റവും വലിയ തൂക്കുവിളക്ക് എന്നിവയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അടക്കം ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

Grand Mosque | അബുദബി ഗ്രാന്‍ഡ് മസ്ജിദിൽ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു.

ട്രാന്‍സിറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും കുറഞ്ഞ സമയത്തിനകം പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ എത്തുന്നവര്‍ വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. ശാന്തമായ അന്തരീക്ഷത്തില്‍ നയനാനന്ദകരമായ മസ്ജിദിന്റെ രാത്രി ഭംഗി ആസ്വദിക്കാം. മതസൗഹാര്‍ദത്തിന്റെ മികച്ച ഉദാഹരണമായ ശെയ്ഖ് സായിദ് മോസ്‌കിന്റെ ചരിത്രവും മനോഹാരിതയും നേരിട്ട് ആസ്വദിച്ചത് ജാതിമത ഭേദമന്യെ 6.7 കോടി പേര്‍. 16 വര്‍ഷത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ എത്തിയത്.

മധ്യപൂര്‍വദേശത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ശെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ലോകത്തെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാലാമത്തേതും സാംസ്‌കാരികവും ചരിത്രപരവുമായ മികച്ച 25 ലാന്‍ഡ്മാര്‍ക്കുകളില്‍ ഒമ്പതാം സ്ഥാനവുമുണ്ട് ഈ ഗ്രാന്റ് മോസ്ക്കിന്. ഇസ്‌ലാമിക വാസ്തുശില്‍പകല സമ്മേളിക്കുന്ന ഈ മോസ്ക് വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
 
Grand Mosque | അബുദബി ഗ്രാന്‍ഡ് മസ്ജിദിൽ സന്ദര്‍ശകര്‍ക്ക് 24 മണിക്കൂറും പ്രവേശനം അനുവദിക്കുന്നു.

യുഎഇയുടെ പ്രഥമ പ്രസിഡന്റ് അന്തരിച്ച ശെയ്ഖ് സാഇദ് ബിന്‍ സുല്‍ ത്വാന്‍ ആല്‍ നഹ്യാന്റെ നാമത്തിലാണ് മസ്ജിദ് അറിയപ്പെടുന്നത്. സഹിഷ്ണുത, സഹവര്‍ത്തിത്വം, സാംസ്‌കാരികം, ഇസ്ലാമിക, അറബ് പൈതൃകങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമെന്ന നിലയില്‍ മോസ്‌കിന്റെ പ്രാധാന്യമേറിയതായി ഡയറക്ടര്‍ ജനറല്‍ ഡോ. യൂസഫ് അല്‍ ഉബൈദലി പറഞ്ഞു.

Keywords:  World, World-News, Gulf, Gulf-News, Abu Dhabi, Grand Mosque, UAE News, Masjid, President, Award, Visitors allowes 24-hour access to Abu Dhabi Grand Mosque.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia