Karim Benzema | മക്കയിലെത്തി ഫ്രഞ്ച് ഫുട്‌ബോളര്‍ കരീം ബെന്‍സെമ; ഉംറ നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു
Aug 8, 2023, 18:41 IST
ജിദ്ദ: (www.kvartha.com) ഫ്രഞ്ച് ഫുട്‌ബോളര്‍ താരവും സഊദി അറേബ്യയിലെ അല്‍ ഇത്തിഹാദ് താരവുമായ കരീം ബെന്‍സെമ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. സഊദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ് കപ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്.
ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതാദ്യമായല്ല ബെന്‍സെമ ഉംറ നിര്‍വഹിക്കുന്നത്. 2016ല്‍ സഊദി അറേബ്യ സന്ദര്‍ശിച്ച അദ്ദേഹം തീര്‍ഥാടനം പൂര്‍ത്തിയാക്കിയിരുന്നു.
കിങ് സല്‍മാന്‍ ക്ലബ് കപ് ടൂര്‍നമെന്റില്‍ എട്ടാം റൗന്‍ഡില്‍ എതിരാളിയായ അല്‍ഹിലാല്‍ ക്ലബിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെന്‍സെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്. ഈ വര്‍ഷം ജൂണിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് ബെന്‍സെമ 2026 വരെ നീളുന്ന കരാറുമായി അല്‍ ഇത്തിഹാദ് ക്ലബില്‍ ചേര്‍ന്നത്.
L’Unique Vérité 🤲🏽🤍 #alhamdulillah 🇸🇦 pic.twitter.com/HHx9evy8gl
— Karim Benzema (@Benzema) August 6, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.