ഇതാണ് 12കോടി അടിച്ച ആ ഭാഗ്യവാന്‍; ഓണം ബംപര്‍ അടിച്ചത് ദുബൈക്കാരനായ സൈതലവിക്ക്

 


ദുബൈ: (www.kvartha.com 20.09.2021) കേരള സംസ്ഥാന സര്‍കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ആളെ തിരിച്ചറിഞ്ഞു. വയനാട് പനമരം സ്വദേശി 44 കാരനായ സൈതലവിയാണ് ആ ഭാഗ്യശാലി. ദുബൈക്കാരനാണ് സൈതലവി. അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ്.

ഇതാണ് 12കോടി അടിച്ച ആ ഭാഗ്യവാന്‍; ഓണം ബംപര്‍ അടിച്ചത് ദുബൈക്കാരനായ സൈതലവിക്ക്

ഒരാഴ്ച മുന്‍പ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പര്‍ ടികെറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടികെറ്റിന്റെ ചിത്രം സുഹൃത്ത് അയച്ചുകൊടുക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകന്‍ പിന്നീട് പാലക്കാട്ടെത്തി ടികെറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വര്‍ഷമായി സൈതലവി ദുബൈയിലാണ്.

Keywords:  Wayanad man living in Dubai is winner of 2021 Thiruvonam bumper lottery, Dubai, News, Lottery, Lottery Seller, Business, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia