Oman Sultan | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ഒമാന്‍ സുല്‍ത്വാന്‍
മസ്ഖത്: (KVARTHA) വയനാട്ടില്‍ (Wayanad) ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ (Landslide Tragedy) അനുശോചനം (Condolence) രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാന്‍ ഭരണാധികാരി സുല്‍ത്വാന്‍ ഹൈതം ബിന്‍ താരിക് (Sultan Haitham Bin Tarik) അറിയിച്ചു. ഇന്‍ഡ്യന്‍ രാഷ്ട്രപതി (Indian President) ദ്രൗപതി മുര്‍മുവിന് (Droupadi Murmu) അയച്ച സന്ദേശത്തിലാണ് ഒമാന്‍ സുല്‍ത്വാന്‍ അനുശോചനം രേഖപ്പെടുത്തിയത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 276 ആയി ഉയര്‍ന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെങ്കിലും രാവിലെ കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്ന ജാഗ്രതാ നിര്‍ദേശവുമുണ്ട്.