ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുണ്ട് സര്‍; കര്‍ഫ്യൂ സമയം തീരും മുന്‍പ് ഓടിയെത്താന്‍ ഡെലിവറി ബോയ്‌സിന്റെ മരണപ്പാച്ചില്‍

 


കുവൈത്ത് സിറ്റി: (www.kvartha.com 10.04.2020) കര്‍ഫ്യൂ സമയത്തിന് മുമ്പ് ഓര്‍ഡറുകള്‍ കൊടുത്തുതീര്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ് ഡെലിവറി ബോയ്‌സ്. കര്‍ഫ്യൂ സമയം തീരുന്നത് വരെയും ഇവര്‍ റോഡിലുണ്ട്. അതേസമയം കൃത്യം അഞ്ചുമണി മുതല്‍ പോലീസ് കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുകയും റോഡിലുള്ളവരെ പിടികൂടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുമുമ്പ് താമസ സ്ഥലത്തെത്താനുള്ള തിടുക്കമാണ് കാണുന്നത്.

ചൂടോടെ ഭക്ഷണം വീട്ടിലും ഓഫിസിലും എത്തിച്ചുനല്‍കുന്ന റസ്റ്റാറന്റുകളുടെ ശൃംഖല രാജ്യത്ത് നിരവധിയാണ്. വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും ഓര്‍ഡര്‍ ചെയ്യാം.

ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുണ്ട് സര്‍; കര്‍ഫ്യൂ സമയം തീരും മുന്‍പ് ഓടിയെത്താന്‍ ഡെലിവറി ബോയ്‌സിന്റെ മരണപ്പാച്ചില്‍

പൊതുവെ ഡെലിവറി ജീവനക്കാരുടെ ശമ്പളം വളരെ കുറവാണ്. നല്ല സര്‍വീസിന് ഉപഭോക്താക്കള്‍ നല്‍കുന്ന കമീഷനാണ് ആശ്വാസം. ഭക്ഷണം ചൂടോടെ ഏറ്റവും വേഗത്തില്‍ എത്തിക്കുന്നത് ഉപഭോക്താക്കളുടെ തൃപ്തി വര്‍ധിപ്പിക്കും. തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ ആപ്ലിക്കേഷനില്‍ റേറ്റിങ് താഴ്ത്തും. സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടുന്ന ജോലിയായത് കൊണ്ടാണ് പരമാവധി വേഗത്തില്‍ കൂടുതല്‍ ഡെലിവറി നടത്താന്‍ ശ്രമിക്കുന്നത്.

എന്നാല്‍ മുഴുവന്‍ സമയ ഡെലിവറി ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുന്നുണ്ട്. അതേസമയം പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല.

Keywords:  News, Gulf, Kuwait, Food, Application, Office, Road, Curfew, We are in the Process of Food Delivery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia