ഭര്‍ത്താവില്‍ നിന്നും എയ്ഡ്‌സ് പകര്‍ന്ന യുവതി ആശുപത്രിക്കെതിരെ രംഗത്ത്

 



ബുന്‍ഫുദ(സൗദി): ഭര്‍ത്താവില്‍ നിന്നും എയ്ഡ്‌സ് പകര്‍ന്ന യുവതി ആശുപത്രിക്കെതിരെ രംഗത്തെത്തി. വിവാഹത്തിനുമുന്‍പ് തന്റെ ഭര്‍ത്താവിന് എയ്ഡ്‌സ് രോഗമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജനറല്‍ ആശുപത്രിക്കെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.

ഭര്‍ത്താവില്‍ നിന്നും എയ്ഡ്‌സ് പകര്‍ന്ന യുവതി ആശുപത്രിക്കെതിരെ രംഗത്ത്
തനിക്ക് എയ്ഡ്‌സ് രോഗമുണ്ടെന്ന് ഭര്‍ത്താവ് ബന്ധുവിനോട് ഫോണില്‍ പറയുന്നത് ശ്രദ്ധയില്‌പെട്ട യുവതി ഉടനെ ആശുപത്രിയിലെത്തി തന്റെ രക്തസാമ്പിള്‍ പരിശോധിച്ചു. രക്തപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹമോചനം നേടി.

നേരത്തേ എയ്ഡ്‌സ് രോഗമുണ്ടെന്നു തെളിഞ്ഞിരുന്ന തന്റെ മുന്‍ ഭര്‍ത്താവിന്റെ രക്തം പരിശോധിച്ച് എച്ച്‌ഐവി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി ബുന്‍ഫുദ ജനറല്‍ ആശുപത്രി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നു യുവതി പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ കോടതി ആരോഗ്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.

SUMMARY: A Saudi woman is suing the Ministry of Health after she was infected with Aids by her husband who she says was given an Aids-free certificate by a government hospital just before their marriage nearly four years ago.

Keywords: Gulf news, A Saudi woman, Ministry of Health, Infected, Aids, Husband, Aids-free certificate, Government hospital, Marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia