Consumer Alert | യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി 53 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമോ? യാഥാർഥ്യം അറിയാം
● ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 53 ജിബി ഡാറ്റ സൗജന്യമായി നൽകുമെന്നാണ് പ്രചാരണം.
● 'വ്യാജ ഓഫറുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അത് ശരിയാണോ എന്ന് ഉറപ്പുവരുത്തുക'
● സൗജന്യ ഡാറ്റ പാക്കേജുകൾ, സൗജന്യ പണം, ലോട്ടറി സമ്മാനം തുടങ്ങിയ ആകർഷകമായ ഓഫറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ തട്ടിപ്പിന് ഇരയാകുന്നത്.
ദുബൈ: (KVARTHA) യുഎഇ 53-ാമത് ദേശീയദിനാഘോഷത്തിന് ഒരുങ്ങുകയാണ്. ഡിസംബർ രണ്ടിനാണ് ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന 53–ാമത് ദേശീയദിനാഘോഷം. ഈ സന്ദർഭത്തിൽ യുഎഇയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത്തിസലാത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിരിക്കുകയാണ്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 53 ജിബി ഡാറ്റ സൗജന്യമായി നൽകുമെന്നാണ് പ്രചാരണം.
ഇത്തിസലാത്ത് മുന്നറിയിപ്പ്
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, ഇത്തിസലാത്ത് ഈ വ്യാജ ഓഫറുകളെക്കുറിച്ച് ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. 'വ്യാജ ഓഫറുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അത് ശരിയാണോ എന്ന് ഉറപ്പുവരുത്തുക' എന്ന് കമ്പനി അറിയിച്ചു.
സാധാരണ തട്ടിപ്പുകൾ
അബുദബി ആസ്ഥാനമായ ഈ ടെലികോം കമ്പനി ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് പല തവണ ഉപഭോക്താക്കളെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗജന്യ ഡാറ്റ പാക്കേജുകൾ, സൗജന്യ പണം, ലോട്ടറി സമ്മാനം തുടങ്ങിയ ആകർഷകമായ ഓഫറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ തട്ടിപ്പിന് ഇരയാകുന്നത്.
احذروا من العروض الوهمية 🚨
— e& UAE (@eAndUAE) November 21, 2024
تحقّقوا دائمًا من الروابط قبل النقر. pic.twitter.com/bFiSFpo8Ir
തട്ടിപ്പുകൾ തിരിച്ചറിയുന്നത് എങ്ങനെ?
തട്ടിപ്പുകാർ സാധാരണയായി വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ബന്ധപ്പെടുന്നത്. ഒരിക്കലും ബാങ്ക് വിശദാംശങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഇത്തരം ആളുകളുമായി പങ്കുവെക്കരുതെന്ന് ഇത്തിസലാത്ത് മുന്നറിയിപ്പ് നൽകുന്നു.
ഉപഭോക്താക്കൾ എന്ത് ചെയ്യണം?
● ഔദ്യോഗിക ചാനലുകൾ മാത്രം വിശ്വസിക്കുക: ഏതെങ്കിലും ഓഫറുകൾ സംബന്ധിച്ച വിവരങ്ങൾ അറിയണമെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് മാത്രം ഉപയോഗിക്കുക.
● സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: അജ്ഞാതമായ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോ ലിങ്കുകളോ തുറക്കരുത്.
● വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുത്: ഒരിക്കലും ബാങ്ക് വിശദാംശങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആരോടും പങ്കുവെക്കരുത്.
●സംശയം തോന്നിയാൽ കമ്പനിയെ ബന്ധപ്പെടുക: ഏതെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുക.
#Etisalat #UAE #FakeOffer #NationalDay #DataScam #ConsumerAlert