യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് അപകടം; അമ്മയും 11 വയസ്സുള്ള മകനും അതിദാരുണമായി മരിച്ചു

 


അബുദബി: (www.kvartha.com 06.05.2020) യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകനും അതിദാരുണമായി മരിച്ചു. അബുദബി അല്‍ബാഹിയയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അബുദബി സ്വദേശിയായ വനിതയും 11 വയസ്സുള്ള മകനുമാണ് മരിച്ചത്.

യുഎഇയില്‍ കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് അപകടം; അമ്മയും 11 വയസ്സുള്ള മകനും അതിദാരുണമായി മരിച്ചു

വാഹനത്തില്‍ ഉണ്ടായിരുന്ന പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയിലെത്തിയ സിമിന്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനമോടിക്കണമെന്ന് അബുദബി പൊലീസ് ഗതാഗത വിഭാഗം മേധാവി മേജര്‍ അബ്ദുള്ള ഖാമിസ് അല്‍ അസീസി പറഞ്ഞു.

Keywords:  News, Gulf, Abu Dhabi, Death, Accident, Mother, Son, hospital, Police, Traffic Law, Woman and son died in UAE after truck hits car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia