Women Referees | ഫുട്ബോള്‍ ലോകകപ് ചരിത്രത്തില്‍ ആദ്യം; സൂപര്‍ താരങ്ങളെ ഒരു വിസിലില്‍ നിയന്ത്രിക്കാന്‍ വനിതാ റെഫറിമാരും
Nov 19, 2022, 15:03 IST
ഖത്വര്‍: (www.kvartha.com) 2022 ലെ ഫുട്ബോള്‍ ലോകകപ് ആദ്യമായി വനിതകള്‍ക്ക് അഭിമാനമായി ചരിത്രത്തില്‍ ഇടം നേടും. സൂപര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ വനിതാ റെഫറിമാരും ഇത്തവണ കളത്തില്‍ ഇറങ്ങുകയാണ്. ഫുട്ബോള്‍ മൈതാനത്ത് അവസാന വാക്ക് റഫറിയുടേതായതിനാല്‍ ഒരു വിസിലില്‍ അവര്‍ മൈതാനത്ത് മത്സരങ്ങള്‍ നിയന്ത്രിക്കും.
ചരിത്രം കുറിച്ച് കൊണ്ട് മൂന്ന് വനിതാ റഫറിമാരാകും മത്സരങ്ങള്‍ നിയന്ത്രിക്കുക. ഫുട്ബോള്‍ ലോകകപിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ റഫറിമാരെ ഉള്‍പെടുത്തിയത്. ഫ്രാന്‍സില്‍ നിന്ന് സ്റ്റെഫാനി ഫ്രാപാര്‍ട്, റുവാന്‍ഡയില്‍ നിന്ന് സലീമ മുകാന്‍സംഗ, ജപാനില്‍ നിന്ന് യോഷിമ യമാഷിത എന്നിവരാണ് ആ വനിതാ രത്‌നങ്ങള്‍.
2009 മുതല്‍ ഫിഫ ഇന്റര്‍ നാഷനല്‍ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനി ഫ്രാപാര്‍ട് ഉണ്ട്. ഇപ്പോള്‍ ലോകകപ് യോഗ്യതാ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിതയുമായി. മൂന്ന് വര്‍ഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനുവരിയില്‍ നടന്ന ആഫ്രികന്‍ നേഷന്‍സ് കപില്‍ റഫറിയാക്കുന്ന ആദ്യ വനിതയായി സലീമ മുകാന്‍ സംഗ. വനിതാ ലോകകപ്, വിമന്‍സ് ചാംപ്യന്‍ സ് ലീഗ് തുടങ്ങിയ വമ്പന്‍ ടൂര്‍നമെന്റുകള്‍ നിയന്ത്രിച്ച അനുഭവമുണ്ട്.
യോഷിമ യമാഷിത, 2019 ലെ വനിതാ ലോകകപിലും 2020 ലെ സമര്‍ ഒളിംപിക്സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് എത്തുന്നത്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഉള്‍പെടെ അനുഭവപരിചയമുണ്ട്.
ഇവരെ കൂടാതെ ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്, മെക്സികോയില്‍ നിന്നുള്ള കാരെന്‍ ഡിയാസ് മദീന, അമേരികയില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്വറിലുണ്ടാകും.
Keywords: News,World,international,Qatar,Gulf,World Cup,Football,Football Player,Sports,Trending,Top-Headlines, Women referees train in Doha ahead of 2022 World Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.