സ്വര്‍ണാഭരണങ്ങള്‍ നോക്കിനിന്നതിന് പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന പ്രവാസി തൊഴിലാളിക്ക് സമ്മാനമായി ലഭിച്ചത് സ്വര്‍ണവും പണവും

 


റിയാദ്: (www.kvartha.com 06.12.2016) സോഷ്യല്‍ മീഡിയയിലൂടെ സഹായങ്ങള്‍ ലഭിച്ചവരുടെ കൂട്ടത്തില്‍ സൗദിയിലെ പ്രവാസി തൊഴിലാളിയായ നുസ്‌റുല്‍ അബ്ദുല്‍ കരീം. ബംഗ്ലാദേശി പൗരനാണ് നുസ്‌റുല്‍. ഇദ്ദേഹം ഒരു സ്വര്‍ണാഭരണ കടയിലേയ്ക്ക് നോക്കി നില്‍ക്കുന്ന ചിത്രത്തെ ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് പരിഹസിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലുള്ളവര്‍ പ്രതികരിക്കുകയും അങ്ങനെ നുസ്‌റുല്‍ ശ്രദ്ധേയനാവുകയുമായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ നോക്കിനിന്നതിന് പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന പ്രവാസി തൊഴിലാളിക്ക് സമ്മാനമായി ലഭിച്ചത് സ്വര്‍ണവും പണവും

എന്നാല്‍ അദ്ദേഹത്തെ കണ്ടെത്തി സഹായമെത്തിച്ചത് സൗദി പൗരനായ അബ്ദുല്ല അല്‍ ഖഹ്തനിയാണ്. ക്ലീനറായി ജോലി ചെയ്യുന്ന നുസ്‌റുലിന്റെ ഒരു മാസത്തെ വരുമാനം 700 റിയാലാണ്.

സോഷ്യല്‍ മീഡിയയില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ നുസ്‌റുലിന് ലഭിച്ചു. സ്വര്‍ണാഭരണ സെറ്റ്, ധാന്യചാക്ക്, സ്മാര്‍ട്ട് ഫോണുകള്‍, തേന്‍ അങ്ങനെ ലഭിച്ച സമ്മാനങ്ങള്‍ക്ക് കണക്കില്ല.

ഇത് കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ടിക്കറ്റും ഖഹ്തനി സമ്മാനമായി നല്‍കി.

SUMMARY: A heartwarming story of a worker in Saudi Arabia is making headlines in the region - in a classic case of social media rallying for a good cause and making an impact.

Keywords: Gulf, Saudi Arabia, Gold, Expat worker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia