ലോകരാജ്യങ്ങള്‍ കോവിഡ് - 19 ഭീഷണിയില്‍; യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് പടരുന്നു
Feb 28, 2020, 11:20 IST
ബീജിംഗ്: (www.kvartha.com 28.02.2020) ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസില്‍ ചൈനയില്‍ മരണസംഖ്യയ്ക്കും രോഗബാധിതരുടെ എണ്ണത്തിനും ശമനമുണ്ടാകുന്നു. അതേസമയം മറ്റ് ലോക രാജ്യങ്ങള്‍ കോവിഡ് - 19 ഭീഷണിയില്‍.
യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് പടരുകയാണ്. കൂടാതെ, ലാറ്റിന്‍ അമേരിക്കയിലും പാകിസ്ഥാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് വൈറസ് വ്യാപനം വര്‍ദ്ധിച്ചതോടെ രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലും ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതല്‍ മരണവും വൈറസ് ബാധയും റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവര്‍ക്കാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പിടിപെട്ടത്. മരണം ഉണ്ടായിട്ടില്ലെങ്കിലും രോഗബാധിതരുടെ എണ്ണം ഗള്‍ഫ് മേഖലകളില്‍ വര്‍ദ്ധിക്കുകയാണ്.
ചൈനയെക്കാള്‍ ഗുരുതരമായ സ്ഥിതി ഇപ്പോള്‍ മറ്റു രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രയെസസ് പറഞ്ഞു. പുതിയ രോഗികളുടെ എണ്ണം ചൈനയിലേതിനെക്കാള്‍ കൂടുതല്‍ മറ്റു രാജ്യങ്ങളിലാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനയില്‍ 411 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ലോക രാജ്യങ്ങളില്‍ 427പേര്‍ക്ക് വൈറസ് ബാധിച്ചു.

Keywords: News, World, Beijing, China, Pakistan, diseased, Threat, America, Europe, Gulf, Sacred Place, World Countries Under Corona Threat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.