റിയാദ്: ഇസ്ലാമിക രാഷ്ട്രത്തലവന്മാരുടെ നാലാമത് ഐക്യ ഉച്ചകോടിക്കു സൗദി അറേബ്യയിലെ മക്കയില്‍ തുടക്കമായി. ഉച്ചകോടി സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഐക്യത്തോടെ മുന്നേറണമെന്നു അബ്ദുള്ള രാജാവ് ആഹ്വാനം ചെയ്തു.
വിവിധ നേതാക്കള്‍ മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരമായി ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനം സ്വീകരിക്കും. ഇസ്രയേലിന്റെ സമീപകാലത്തെ നീക്കങ്ങളിലുള്ള ആശങ്ക ഈജിപ്റ്റ് പങ്കുവച്ചു. പുതിയ അധിനിവേശത്തെ അതിജീവിക്കാന്‍ ഉച്ചകോടിയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ട സിറിയന്‍ ഭരണകൂടത്തെ ഒ ഐ സിയില്‍ നിന്നു പുറത്താക്കി. 57 അംഗ രാജ്യങ്ങളുടെ തലവന്മാരും നിരീക്ഷണ പദവിയുള്ള ബോസ്നിയ, തായ് ലന്‍ഡ്, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും ഗള്‍ഫ് സഹകരണ കൗണ്‍സില്‍, യുഎന്‍, അറബ് ലീഗ് നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
SUMMARY: An emergency summit of the 57-member Organization of Islamic Cooperation (OIC) began late Tuesday with a proposal to suspend conflict-wracked Syria, a move strongly opposed by Iran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.