ദുബൈ: ദുബൈ മറീനയിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ അപാർട്ട്മെന്റ് വരുന്നു. 2013 അവസാനത്തോടെ മറീന 101 എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിന്റെ പണി പൂർത്തിയാകുമെന്ന് ഷെഫീൽഡ് റിയൽ എസ്റ്റേറ്റ് ചെയർമാൻ അബു അലി മാലിക് ഷറഫ് അറിയിച്ചു. ഇതിനിടെ നിർമ്മാണം തുടങ്ങിയ കെട്ടിടം 2013ഓടെ ഉടമകൾക്ക് കൈമാറാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അബു അലി.
2006ലാണ് മറീന 101ന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. 101 നിലകളിലായാണ് മുറികൾ. 432 മീറ്റർ ഉയരമാണ് കെട്ടിടത്തിന് കണക്കാക്കിയിരിക്കുന്നത്. 1.68 മില്യൺ ചതുരശ്ര അടിയാണ് കെട്ടിടത്തിനുള്ളത്. ആദ്യത്തെ 32 നിലകൾ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കാണ്. ബാക്കിയുള്ള നിലകൾ അപാർട്ട്മെന്റുകളാണ്.
ലണ്ടനിലെ ഹൈഡ് പാർക്കിനേക്കാൾ വലുപ്പമുള്ള പാർക്കുൾപ്പെടെ ലോകത്തെ ഏറ്റവും വലിയ മാൾ സ്ഥിതിചെയ്യുന്ന മുഹമ്മദ് ബിൻ റാശിദ് സിറ്റിയുടെ ശിലാസ്ഥാപനം ഞായറാഴ്ചയാണ് നടന്നത്. ഇതിനുതൊട്ടുപിറകേയാണ് ദുബൈയ്ക്ക് തിലകക്കുറി ചാർത്തുന്ന മറീന 101 അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്ന വാർത്ത പുറത്തുവന്നത്.
SUMMERY: The 432-metre high, Marina 101, in Dubai Marina, billed as the world’s tallest serviced hotel apartment building, will be completed before end of 2013, according to its developer.
Keywords: Gulf, Dubai, Marina 101, Hotel, Apartments, Restaurant, World, Tallest, UAE, 2013,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.