യമനില്‍ സര്‍ക്കാര്‍ സഖ്യസേന ഹൂതി വിമതരില്‍ നിന്നും സൈനിക കേന്ദ്രം തിരിച്ചുപിടിച്ചു
Aug 5, 2015, 10:48 IST
സന: (www.kvartha.com 05.08.2015) യമനില്‍ സര്‍ക്കാര്‍ അനുകൂല സഖ്യസേന ഹൂതി വിമതരില്‍ നിന്നും സുപ്രധാന സൈനിക കേന്ദ്രം തിരിച്ചു പിടിച്ചു. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ അല്അതനദ് സൈനിക താവളത്തിന്റെ നിയന്ത്രണമാണ് സൈന്യം തിരിച്ചു പിടിച്ചത്.
യമന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയിരുന്ന ഹൂതി വിമതര്‍ക്ക് സര്‍ക്കാര്‍ അനുകൂല സഖ്യസേന സൈനികേന്ദ്രം പിടിച്ചെടുത്തത് കനത്ത തിരിച്ചടി നല്‍കിയാണ്.
ദക്ഷിണ തുറമുഖ നഗരം ഏദന്‍ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തതിന് ശേഷം യമന്‍ സഖ്യ സേന പിടിച്ചെടുക്കുന്ന സുപ്രധാന കേന്ദ്രമാണ് ഇത്. അറബ് രാഷ്ട്രങ്ങളില്‍ നിന്നും ആയുധങ്ങളെത്തിയതാണ് സര്‍ക്കാര്‍ അനുകൂല സഖ്യസേനക്ക് ശക്തി നല്‍കിയത്.
അടുത്തകാലത്താണ് ദക്ഷിണ തുറമുഖ നഗരം ഏദന്‍ ഹൂതികള്‍ക്ക് നഷ്ടമായത്. ലഹേജ് പ്രവിശ്യയിലെ മറ്റു താവളങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതായി പോപുലര്‍ റെസിസ്സ്റ്റന്സിന്റെ നാസര്‍ ഹാദോര്‍ അറിയിച്ചു.
പ്രവാസ ജീവിതം നയിക്കുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കാത്ത തെക്കുനിന്നുള്ളവരാണ് പോപുലര്‍ റെസിസ്റ്റന്‍സ് പോരാളികള്‍.
40 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അല്‍അനദ് സൈനികത്താവളത്തില്‍ വിമാനത്താവളം, യുദ്ധ കോളജ്, ആയുധ ഡിപ്പോ എന്നിവ സ്ഥിതിചെയ്യുന്നുണ്ട്.
അല്‍ഖാഇദക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്താനുള്ള അമേരിക്കയുടെ താവളമായിരുന്നു ഇത്.
അറബ് രാഷ്ട്രങ്ങളില്‍നിന്ന് ആയുധങ്ങളെത്തിയതാണ് ഹൂതി വിരുദ്ധസേനക്ക് ശക്തി നല്‍കിയത്. സൈനികത്താവളത്തിനായുള്ള പോരാട്ടത്തില്‍ ഹൂതി വിമതരും പ്രസിഡന്റ് ഹാദി അനുകൂലികളായ പോരാളികളും ഉള്‍പ്പെടെ ഏകദേശം 50 പേര് കൊല്ലപ്പെട്ടതായാണ് അറിവ്. 23 പോപുലര്‍ റെസിസ്റ്റന്‍സ് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, താവളം പിടിച്ചെടുത്തത് ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികതാവളത്തില്‍ സഖ്യസേനയുടെ ആക്രമണം നടക്കുന്നതായി ഹൂതികളുടെ സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തായിസ് റോഡിലാണ് അല്‍അനദ് സ്ഥിതിചെയ്യുന്നത്. തായിസ് ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രവിശ്യ തിരിച്ചുപിടിക്കാന്‍ അല്‍അനദ് സൈനികത്താവളം സഹായിക്കുമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ അറിയിച്ചു.
അതേസമയം, താവളം പിടിച്ചെടുത്തത് ഹൂതികള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സൈനികതാവളത്തില്‍ സഖ്യസേനയുടെ ആക്രമണം നടക്കുന്നതായി ഹൂതികളുടെ വാര്‍ത്ത ഏജന്‍സി സബാ അറിയിച്ചു. യമനിലെ തെക്കന്‍ പ്രവിശ്യ തിരിച്ചുപിടിക്കാന്‍ അല്‍ നദ് സൈനികത്താവളം സഹായിക്കുമെന്നാണ് സഖ്യ സേനയുടെ പ്രതീക്ഷ.
Also Read:
നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Keywords: Yemen crisis: Houthi rebels 'driven from key al-Anad airbase', Military, Media, Report, America, Attack, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.