വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന എം എ യൂസഫലിയെ കുറിച്ചുള്ള 'യൂസുഫലി, ഒരു സ്വപ്ന യാത്രയുടെ കഥ' പ്രകാശനം ചെയ്തു

 


ഷാര്‍ജ: (www.kvartha.com 05/11/2019) വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയെക്കുറിച്ച് മലയാള മനോരമ ദുബൈ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'യൂസുഫലി ഒരു സ്വപ്നയാത്രയുടെ കഥ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹ് മദ് അല്‍ ഖാസിമിയാണ് പ്രകാശനം ചെയ്തത്.

വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന എം എ യൂസഫലിയെ കുറിച്ചുള്ള 'യൂസുഫലി, ഒരു സ്വപ്ന യാത്രയുടെ കഥ' പ്രകാശനം ചെയ്തു

രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. 1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബൈയില്‍ എത്തിയ നാട്ടികക്കാരനായ യൂസുഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യത്രയാണ് ഈ പുസ്തകം. മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എം എ യൂസുഫലിയുടെ വിജയമെന്ന് റാഷിദ് അല്‍ ലീം പറഞ്ഞു. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്. ഇതുപോലെ ഒരുപാട് യൂസുഫലിമാര്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജീവിതത്തിന്റെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് എം എ യൂസുഫലി പറഞ്ഞു. ഭരണാധികാരികളുടെ മുന്നില്‍ പ്രജയായും സാധാരണക്കാര്‍ക്കരികില്‍ അവരിലൊരാളായും സ്വയം കാണണം. മരുഭൂമിയിലെ ജീവിതം വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കിയതെന്നും യൂസുഫലി വ്യക്തമാക്കി.

ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ് മദ് റക്കാദ് അല്‍ അമിരി, സേവ ചെയര്‍മാന്‍ റാഷിദ് അല്‍ ലീം, മലയാള മനോരമ സര്‍ക്കുലേഷന്‍ വൈസ് പ്രസിഡന്റ് എം രാജഗോപാല്‍ നായര്‍, രാജു മാത്യു, ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേഷണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന എം എ യൂസഫലിയെ കുറിച്ചുള്ള 'യൂസുഫലി, ഒരു സ്വപ്ന യാത്രയുടെ കഥ' പ്രകാശനം ചെയ്തു

വ്യാപാര രംഗത്തും കാരുണ്യരംഗത്തും നിറപ്രഭ ചൊരിയുന്ന എം എ യൂസഫലിയെ കുറിച്ചുള്ള 'യൂസുഫലി, ഒരു സ്വപ്ന യാത്രയുടെ കഥ' പ്രകാശനം ചെയ്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Gulf, News, Book, Sharjah, 'Yousufali, Oru Swapna Yathrayude Kadha' Book released

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia