160 കിലോമീറ്റര്‍ വേഗതയില്‍ 12 സിഗ്നല്‍ മറികടന്ന് പ്രാഡോയില്‍ മരണപ്പാച്ചില്‍ നടത്തി; മുന്നറിയിപ്പ് വകവെയ്ക്കാതെ കാറില്‍ കുതിച്ച യുവാവ് ഒടുവില്‍ അറസ്റ്റില്‍

 


ഷാര്‍ജ: (www.kvartha.com 23.01.2020) 12 റെഡ് സിഗ്‌നലുകള്‍ ലംഘിച്ച് 160 കിലോമീറ്റര്‍ വേഗതയില്‍ പ്രാഡോ കാറില്‍ ഷാര്‍ജയിലെ റോഡുകളില്‍ വാഹനമോടിച്ച അറബ് യുവാവിനെ ഒടുവില്‍ പോലീസ് പിടികൂടി. അജ്മാനില്‍നിന്നും ഷാര്‍ജയിലേക്ക് കാറില്‍ കുതിച്ചുപാഞ്ഞ യുവാവിനെ 10 പട്രോളിങ് സംഘത്തെ നിരത്തിലിറക്കിയാണ് ഷാര്‍ജ പോലീസ് സാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തത്.

ഒട്ടേറെ മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് ഡ്രൈവര്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. ബുധനാഴ്ച ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിന് കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

ഓട്ടത്തില്‍ മൂന്നു വാഹനങ്ങളിലിടിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് സംഘം വാഹനത്തെ പിന്തുടരുകയായിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും 12 ചുവപ്പ് സിഗ്‌നലുകള്‍ ലംഘിച്ച് കാര്‍ അതിവേഗതയില്‍ മുന്നോട്ടു നീങ്ങി. തുടര്‍ന്ന് കൂടുതല്‍ പട്രോള്‍ സംഘത്തെകൂടി രംഗത്തിറക്കി. വണ്ടിയുടെ ടയറുകളിലേക്ക് വെടിയുതിര്‍ത്താണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

 160 കിലോമീറ്റര്‍ വേഗതയില്‍ 12 സിഗ്നല്‍ മറികടന്ന് പ്രാഡോയില്‍ മരണപ്പാച്ചില്‍ നടത്തി; മുന്നറിയിപ്പ് വകവെയ്ക്കാതെ കാറില്‍ കുതിച്ച യുവാവ് ഒടുവില്‍ അറസ്റ്റില്‍

അതിനിടെ അറസ്റ്റ് ചെയ്യാന്‍ ചെന്ന പോലീസ് ഓഫീസറെയും ഡ്രൈവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Gulf, Sharjah, Driving, Car, Arrested, Accused, Over Speed, Accident, Youth Arrested for Fast Driving
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia