സൗദിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
Nov 25, 2019, 10:46 IST
റിയാദ്: (www.kvartha.com 25.11.2019) സൗദിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27) മരിച്ചത്. ദമ്മാമില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ അബ്ഖൈഖിന് സമീപം അല്‍അഹ്‌സ ഹൈവേയിലാണ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. നൗഷീറും സുഹൃത്ത് ഇര്‍ഷാദുമായി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് എതിരെ വന്ന സൗദി പൗരന്റെ ജിഎംസിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന് കാറിലിടിച്ചത്.
കാര്‍ ഓടിച്ചിരുന്ന ഇര്‍ഷാദ് ഗുരുതര പരിക്കുകളോടെ അബ്ഖൈഖ് മിലിട്ടറി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. നൗഷീര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. സൗദി പൗരനും ഗുരുതര പരിക്കുകളോടെ അബ്ഖൈഖ് മിലിട്ടറി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അവിവാഹിതനായ നൗഷീര്‍ ജുബൈലിലെ ഇആര്‍സി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Death, Injured, hospital, Accident, Youth died in Saudi accident; 2 injured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.