ദേര നായിഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു, ഒടുവില്‍ ദുബൈയുടെ ഹൃദയ നഗരം തുറന്നുകൊടുത്തു, നന്ദി അറിയിച്ച് ജനം തെരുവില്‍
Apr 26, 2020, 23:10 IST
ദുബൈ: (www.kvartha.com 26.04.2020) കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ദേര നായിഫ് ഒടുവില്‍ തുറന്നുകൊടുത്തു. ദുബൈ പോലീസും, ആരോഗ്യ വകുപ്പും ചേര്‍ന്ന് ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് റൂട്ട് മാര്‍ച്ചോടെ ദുബൈയുടെ ഈ ഹൃദയം നഗരം തുറന്നു നല്‍കിയത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതറിഞ്ഞ് ജനങ്ങള്‍ തെരുവിലിറങ്ങി ഭരണകൂടത്തിന് നന്ദി അറിയിച്ച് കയ്യടിച്ചു. യു എ ഇയില്‍ കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പിടിമുറക്കിയ സ്ഥലമാണ് നായിഫ്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശമാകെ അടച്ചിട്ടിരിക്കുകയായിരുന്നു. നായിഫിലെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ടെസ്റ്റുകള്‍ നടത്തിയാണ് കൊവിഡ് 19 വൈറസിനെ നിയന്ത്രിക്കാനായത്. ഇതിന് പിന്നാലെ നിരവധി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇവിടെ റിപോര്‍ട്ട് ചെയ്തു. ഇവരെയെല്ലാം മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലധികം പേര്‍ രോഗം ഭേദമായി ഇവിടേക്ക് തിരിച്ചെത്തിയതോടെ നായിഫ് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കി.
കൊവിഡിനെ അതിജീവിച്ചവര്‍ക്ക് നായിഫ് പോലീസ് സ്‌റ്റേഷന് മുന്നില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഇവരെ പിന്നീട് മാപ്പിളപ്പാട്ടുകള്‍ പാടി ആനയിച്ചാണ് താമസ സ്ഥലങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നായിഫില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. യു എ ഇയില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ നായിഫിന്റെ കാര്യത്തില്‍ ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു സ്ഥലത്തും കാണാത്ത രീതിയില്‍ പോലീസിന്റെ റൂട്ട് മാര്‍ച്ചോടെയാണ് ഈ നഗരം തുറന്നുകൊടുത്തത്. ആരോഗ്യ വകുപ്പിന്റെയും, പോലീസിന്റെയും കൂടാതെ വിവിധ സംഘടനകളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കൊവിഡിനെ ഇവിടെ നിയന്ത്രിച്ചു നിര്‍ത്താനായത്.
Keywords : Dubai, Corona, COVID19, Lock down, Gulf, News, Deira Naif Unlocked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.