Aliya Assadi | ബിജെപിയില്‍ നിന്ന് ഉഡുപ്പി മുന്‍ എംഎല്‍എ രഘുപതി ഭട്ടിനെ പുറത്താക്കിയത് ദൈവം നല്‍കിയ തിരിച്ചടിയെന്ന് ഓര്‍മിപ്പിച്ച് ഹിജാബ് വിവാദത്തില്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടി
ഹിജാബ് വിവാദം നടക്കുന്ന സമയത്ത് ഉഡുപ്പി ഗവ പിയു കോളജ് ഭരണസമിതി അധ്യക്ഷനായിരുന്നു രഘുപതി ഭട്ട്
പുറത്താക്കിയത് ജൂണ്‍ 3 ന് നിയമനിര്‍മാണ കൗണ്‍സിലിലെ ആറ് ടീചേഴ്‌സ്, ഗ്രാജ്വേറ്റ്‌സ് എംഎല്‍സി സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിമതനായി പത്രിക നല്‍കിയതിന്
ബെംഗ്ലൂരു: (KVARTHA) ബിജെപിയില്‍ നിന്ന് ഉഡുപ്പി മുന്‍ എംഎല്‍എ രഘുപതി ഭട്ടിനെ പുറത്താക്കിയതിന് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട് ഹിജാബ് വിവാദത്തില്‍ ഗവ.പിയു കോളജില്‍നിന്നും പുറത്താക്കപ്പെട്ട പെണ്‍കുട്ടി. ദൈവം നല്‍കിയ തിരിച്ചടിയെന്ന് ഓര്‍മിപ്പിച്ചായിരുന്നു ആലിയ ആസാദി
എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ജൂണ്‍ മൂന്നിന് നിയമനിര്‍മാണ കൗണ്‍സിലിലെ ആറ് ടീചേഴ്‌സ്, ഗ്രാജ്വേറ്റ്‌സ് എംഎല്‍സി സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൗത് വെസ്റ്റ് ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ വിമതനായി പത്രിക നല്‍കിയതിനാണ് ഭട്ടിനെ ബിജെപി പുറത്താക്കിയത്.
ഹിജാബ് വിവാദം നടക്കുന്ന സമയത്ത് ഉഡുപ്പി ഗവ പിയു കോളജ് ഭരണസമിതി അധ്യക്ഷനായിരുന്നു രഘുപതി ഭട്ട്. ദൈവഹിതമാണിതെന്നായിരുന്നു ആലിയയുടെ പോസ്റ്റ്. പരീക്ഷയ്ക്ക് 60 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ തന്നെ ഭട്ടിന്റെ നേതൃത്വത്തില്‍ കോളജില്‍ നിന്നും പുറത്താക്കിയതെന്നും അതിനുള്ള തിരിച്ചടി ഇപ്പോള്‍ സ്വന്തം പാര്‍ടിയില്‍നിന്നും തന്നെ ലഭിച്ചു എന്നും ആലിയ പോസ്റ്റില്‍ പറയുന്നു.
ದೇವನು ತಾನಿಚ್ಚಿಸಿದ್ದನ್ನು ಮಾಡಿಯೇ ತೀರುವನು.
— Aliya Assadi (@Aliyassadi) May 28, 2024
ವಾರ್ಷಿಕ ಪರೀಕ್ಷೆಗೆ ಇನ್ನೇನು 60 ದಿನಗಳಿರುವಾಗ ಹಿಜಾಬ್ ಧರಿಸಿದ ಏಕಮಾತ್ರ ಕಾರಣಕ್ಕೆ ನನ್ನನ್ನು ಕಾಲೇಜಿನಿಂದ ಹೊರದಬ್ಬಿ ನಿಮ್ಮ ಪಕ್ಷಕ್ಕೆ ದೊಡ್ಡ ಸಾಧನೆ ಮಾಡಿ ತೋರಿಸಿದರಲ್ಲವೇ, ಆದರೆ ಇಂದು ಅದೇ ಪಕ್ಷ ನಿಮ್ಮನ್ನು ಹೊರದಬ್ಬುವ ಆ ಕ್ಷಣವನ್ನು ನಾನು ನನ್ನ ಉಡುಪಿಯಲ್ಲೇ ನೋಡುವಂತಾಯಿತು.(1/n)

അന്ന് തന്നെ പുറത്താക്കിയപ്പോള്‍ നിങ്ങള്‍ പാര്‍ടിയുടെ അധ്യക്ഷനായിരുന്നു. ഞാന്‍ പുറത്താക്കിയ വിദ്യാര്‍ഥിയും. ഇന്ന് ഞാനൊരു നിയമ വിദ്യാര്‍ഥിയാണ്, എന്നാല്‍ നിങ്ങളെ ഇപ്പോള്‍ പാര്‍ടി പുറത്താക്കിയിരിക്കുന്നുവെന്നും ആലിയ പോസ്റ്റില്‍ പറയുന്നു.
ഉഡുപ്പി പിയു കോളജില്‍ നിന്നാണ് ഹിജാബ് വിവാദത്തിന്റെ തുടക്കം. തുടര്‍ന്ന് കര്‍ണാടകയിലെ സ്‌കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റ് മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസില്‍ കയറുന്നത് വിലക്കി 2022 ഫെബ്രുവരി അഞ്ചിന് ബിജെപി സര്‍കാര്‍ ഉത്തരവിറക്കി.
ഇത് ശരിവച്ച ഹൈകോടതി വിശാല ബെഞ്ച് യൂനിഫോം സംബന്ധിച്ച് കൃത്യമായി നിര്‍വചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വേഷം ധരിക്കരുതെന്നും വിധിച്ചു. ഹിജാബ് വിലക്ക് പഠനത്തെയും പരീക്ഷയെയും ബാധിക്കുന്നുവെന്ന് ആരോപിച്ച് ആലിയ ഉള്‍പെടെ ഉഡുപ്പി ഗവ.വനിതാ പിയു വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.