Passenger Trapped | ട്രെയിനില്‍ പൂസായിരുന്നപ്പോള്‍ മൂത്രശങ്ക തോന്നി; ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീഴാതിരിക്കാന്‍ പിടിച്ചത് അപായച്ചങ്ങലയില്‍; യാത്രക്കാരന്‍ കുടുങ്ങി

 




കോട്ടയം: (www.kvartha.com) മദ്യലഹരിയില്‍ ട്രെയിനില്‍ മൂത്രശങ്ക തോന്നിയപ്പോള്‍ ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റ യാത്രക്കാരന്‍ വീഴാതിരിക്കാന്‍ പിടിച്ചത് അപായച്ചങ്ങലയില്‍. രാവിലെ എട്ടിന് കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതോടെ തീവണ്ടി 10 മിനുടോളം പിടിച്ചിടേണ്ടി വന്നു.

ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്ക് പോകാനെഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ ചങ്ങല വലിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ചെന്നൈ - തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. 

Passenger Trapped | ട്രെയിനില്‍ പൂസായിരുന്നപ്പോള്‍ മൂത്രശങ്ക തോന്നി; ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീഴാതിരിക്കാന്‍ പിടിച്ചത് അപായച്ചങ്ങലയില്‍; യാത്രക്കാരന്‍ കുടുങ്ങി


ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ചങ്ങല വലിച്ച് പൊല്ലാപ്പ് സൃഷ്ടിച്ചത്. പിന്നാലെ ട്രെയിന്‍ ഉടന്‍ നിര്‍ത്തി. തുടര്‍ന്ന് ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയില്‍വേ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആടുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. 

ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ മദ്യക്കുപ്പി കണ്ടെത്തിയതായും സംഭവം മനഃപൂര്‍വം ചെയ്തതല്ലെന്ന് സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Keywords:  News,Kerala,State,Kottayam,Local-News,Train,Passenger,Humor, Alcoholic passenger was trapped after pulled the train's danger chain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia