കാമുകി ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറച്ചില്ല; മറ്റൊന്നും ആലോചിക്കാതെ ഉറ്റ സുഹൃത്തിനേയും കൂട്ടി പര്‍ദയിട്ട് വെച്ചുപിടിച്ചു; ഇരുവരേയും കൈയ്യോടെ പൊക്കി പൊലീസ്; വിനയായത് നടത്തം
Feb 27, 2020, 16:50 IST
ആലപ്പുഴ: (www.kvartha.com 27.02.2020) കാമുകി ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ഇരിപ്പുറച്ചില്ല. പിന്നെ മറ്റൊന്നും ആലോചിക്കാതെ ഉറ്റ സുഹൃത്തിനേയും കൂട്ടി പര്‍ദയിട്ട് ആശുപത്രിയിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ ഇരുവരേയും കൈയ്യോടെ പൊക്കി.
ബുധനാഴ്ച വൈകിട്ടോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പനിയെ തുടര്‍ന്നാണ് കാമുകി ചികിത്സതേടി ആശുപത്രിയിലെത്തിയത്. എന്നാല്‍ ഈ വിവരം അറിഞ്ഞതോടെ കാമുകന് ഇരിയ്ക്കപ്പൊറുതി ഇല്ലാതെയായി. എങ്ങനെയും കാമുകിയെ കാണണം എന്ന വിചാരം മാത്രമായി. ഇതോടെ തന്റെ ഉറ്റ സുഹൃത്തിനോട് കാമുകന്‍ വിവരം പറഞ്ഞു.
സുഹൃത്താണ് പര്‍ദ അണിഞ്ഞ് പോയാല്‍ ആരും അറിയില്ലെന്നും കാമുകിയെ കണ്ടശേഷം ഉടന്‍ മടങ്ങാമെന്നും ഉപദേശിച്ചത്. എന്നാല്‍ തനിച്ച് പോകാന്‍ കാമുകന് ധൈര്യമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തും കൂടെ പോവുകയായിരുന്നു.
എന്നാല്‍ കഷ്ടകാലത്തിന് ആശുപത്രി എയ്ഡ് പോസ്റ്റിലെ പൊലീസുകാര്‍ക്ക് ഇവരുടെ നടത്തത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. പക്ഷേ, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് കാമുകന്‍ പറഞ്ഞത്.
Keywords: Cheating case ; Police caught two, Alappuzha, News, Local-News, Humor, Police, Cheating, Medical College, Hospital, Treatment, Friend, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.