Drunkard | 'ലഹരി അകത്ത് ചെന്നാല്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് തന്റെ ശീലമായിപ്പോയി'; മദ്യപിച്ച് ഫിറ്റായതോടെ പൊലീസ് വണ്ടിക്ക് തീയിട്ട് 40 കാരന്‍; കെട്ടിറങ്ങിയതോടെ കുറ്റബോധം സഹിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി കുമ്പസാരവും!

 



ഫ്‌ലോറിഡ: (www.kvartha.com) മദ്യപിച്ച് ഫിറ്റായതോടെ പൊലീസ് വണ്ടിക്ക് തീയിട്ട 48 കാരന്‍ ഒടുവില്‍ കെട്ടിറങ്ങിയതോടെ കുറ്റബോധം സഹിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി കാര്യം ഏറ്റ് പറയുകയും ചെയ്തു. ഡിസംബര്‍ ഏഴിന് ഫ്‌ലോറിഡയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആന്റണി തോമസ് ടാര്‍ഡുനോ എന്നയാള്‍ വൈകുന്നേരം 4:30 ഓടെ നോര്‍ത് ക്ലിഫ് ബൊളിവാര്‍ഡിലെ ഒരു ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങി. അങ്ങനെ മദ്യപിച്ച് പുറത്തിറങ്ങിയപ്പോഴാണ് എന്നാല്‍ ഇന്നൊരു കാര്‍ കത്തിച്ച് കളയാം എന്ന് ആന്റണി തീരുമാനിക്കുന്നത്. 

'നടക്കുന്നതിനിടയില്‍, ആന്റണി പട്രോളിംഗ് വാഹനം കണ്ടു. അതോടെ അതിന് തീയിടാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു' എന്ന് ഹെര്‍ണാണ്ടോ കൗണ്ടി ശെരീഫിന്റെ ഓഫീസ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 

അയാള്‍ അടുത്തുള്ള ഒരു കുപ്പത്തൊട്ടിയില്‍ നിന്നും ഒരു മാലിന്യം നിറച്ച സഞ്ചി എടുത്തുവെന്നും ശേഷം അയാള്‍ ആ ബാഗ് പട്രോളിംഗ് വാഹനത്തിനടിയില്‍ വയ്ക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയും ചെയ്യുകയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

Drunkard | 'ലഹരി അകത്ത് ചെന്നാല്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് തന്റെ ശീലമായിപ്പോയി'; മദ്യപിച്ച് ഫിറ്റായതോടെ പൊലീസ് വണ്ടിക്ക് തീയിട്ട് 40 കാരന്‍; കെട്ടിറങ്ങിയതോടെ കുറ്റബോധം സഹിക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി കുമ്പസാരവും!


തുടര്‍ന്ന് വണ്ടി കത്തിച്ച ശേഷം ഇയാള്‍ ബാറിലേക്ക് തന്നെ തിരികെ പോയി. എന്നാല്‍, കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മദ്യത്തിന്റെ കെട്ടിറങ്ങുകയും അയാള്‍ക്ക് വലിയ കുറ്റബോധം തോന്നുകയുമായിരുന്നു. ശേഷം അയാള്‍ വാഹനത്തിനരികിലെത്തി താനാണ് അത് കത്തിച്ചതെന്ന് തുറന്ന് പറയുകയായിരുന്നു. താന്‍ ലഹരിയില്‍ ആയിരുന്നുവെന്നും മദ്യപിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് തന്റെ ശീലമായിപ്പോയി എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

അന്വേഷണത്തിലുടനീളം ആന്റണി സഹകരിച്ചു. ഒപ്പം ഇതിനു മുമ്പും താന്‍ മദ്യപിച്ചിട്ട് പല തവണ ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,World,international,Funny,Humor,Liquor,Fire,Police,Enquiry,Local-News, Florida man sets police car on fire because he does 'stupid things’ when drunk
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia