ജര്‍മനിക്കെതിരെ ജയിച്ച ശേഷം എങ്ങനെ ഗോള്‍പോസ്റ്റിന് മുകളില്‍ കയറി എന്ന് ശ്രീജേഷിനോട് മോദി; അതിന് താരത്തിന്റെ രസകരമായ മറുപടി ഇങ്ങനെ!
Aug 18, 2021, 18:48 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.08.2021) കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്‍ഡ്യന്‍ താരങ്ങള്‍ക്കായി വസതിയില്‍ സംഘടിപ്പിച്ച വിരുന്നിനിടയിലെ രസകരങ്ങളായ സംഭവങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി സുരക്ഷാ വലയങ്ങളൊന്നും ഇല്ലാതെ താരങ്ങള്‍കിടയില്‍ ചെന്ന് അവരിലൊരാളായി മാറിയത്.
താരങ്ങളോട് ഓരോരുത്തരോടുമായി പ്രധാനമന്ത്രി കുശലം ചോദിച്ചു. അതിനിടെ ഇന്‍ഡ്യന്‍ ഹോകി ടീം ഗോള്‍ കീപെറും മലയാളിയുമായ പി ആര്‍ ശ്രീജേഷുമായുള്ള മോദിയുടെ കുശലമാണ് ഇപ്പോള്‍ ട്രെന്‍ഡാകുന്നത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തോല്‍പിച്ചാണ് ഒളിംപിക്സില്‍ 41 വര്‍ഷത്തിനു ശേഷം ഇന്‍ഡ്യ ഒരു മെഡല്‍ സ്വന്തമാക്കിയത്.
വിരുന്നിനിടെ ഇന്‍ഡ്യന്‍ ഹോകി സംഘത്തിനടുത്തെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു. ഇതിനിടെ നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു മോദി ശ്രീജേഷിനോട് ചോദിച്ചത്. അതിന് ശ്രീജേഷിന്റെ മറുപടി ഇല്ല, ഇപ്പോള്‍ താനിവരെ മലയാളം പഠിപ്പിക്കുകയാണെന്നായിരുന്നു. ഇതുകേട്ട് മോദിയും മറ്റു താരങ്ങളും ചിരിക്കുകയാണ് ചെയ്തത്.
ജര്‍മനിക്കെതിരേ ജയിച്ച ശേഷം എങ്ങനെ ഗോള്‍പോസ്റ്റിന് മുകളില്‍ കയറി എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. 'അതെന്റെ വീടാണ്. 21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു എക്സൈറ്റ്മെന്റില്‍ മുകളില്‍ കയറിപ്പോയതാണ്.' എന്ന് ശ്രീജേഷ് മറുപടിയും നല്‍കി.
ഒളിംപിക് സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം തങ്ങളെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചതിന് പ്രധാനമന്ത്രിയോട് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.
ബാഡ്മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞ വാക്കും വിരുന്നിനിടയില്‍ പാലിച്ചു. മെഡലുമായെത്തിയാല്‍ ഒരുമിച്ച് ഐസ് ക്രീം കഴിക്കാമെന്നായിരുന്നു മോദി പറഞ്ഞത്. വിരുന്നിനെത്തിയ താരങ്ങളെല്ലാം പ്രധാനമന്ത്രിക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു.

Keywords: 'He Didn't Make Us Feel Like We Were Talking to the Prime Minister': PR Sreejesh on Interaction with Modi, New Delhi, News, Tokyo-Olympics-2021, Sports, Prime Minister, Narendra Modi, National, Humor, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.