Donald Trump | 'തോല്‍വികളേ, എന്നെ മിസ് ചെയ്തു അല്ലേ?' ട്വിറ്ററില്‍ തിരിച്ചെത്തി ഡോണാള്‍ഡ് ട്രംപ്; കോമഡിയൊക്കെ ആവാമെന്ന് മസ്‌ക്

 


വാഷിങ്ടന്‍: (www.kvartha.com) അമേരികയിലെ കാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്വിറ്റര്‍ വിലക്കേര്‍പെടുത്തിയ യുഎസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി.

ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ തിരിച്ചെത്തല്‍. ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.

Donald Trump | 'തോല്‍വികളേ, എന്നെ മിസ് ചെയ്തു അല്ലേ?' ട്വിറ്ററില്‍ തിരിച്ചെത്തി ഡോണാള്‍ഡ് ട്രംപ്; കോമഡിയൊക്കെ ആവാമെന്ന് മസ്‌ക്

മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.

ട്രംപിന്റെ തിരിച്ചുവരവിന് പിന്നാലെ ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.

Keywords: Is Donald Trump back on Twitter after Elon Musk’s takeover? This tweet is making netizens think so, Washington, News, Twitter, Humor, Donald-Trump, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia