ഫുട്ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് ഭാര്യ പിണങ്ങിപ്പോയി; ഒടുവില്‍ സംഭവിച്ചത്!
Jan 24, 2020, 12:50 IST
മാഡ്രിഡ്: (www.kvartha.com 24.01.2020) 'ഫുട്ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട് ഭാര്യ പിണങ്ങിപ്പോയി. ഭാര്യ അറിയാതെ കാമുകിക്കൊപ്പം ഫുട്ബോള്‍ കാണാന്‍ പോയ സ്പെയിന്‍കാരനായ യുവാവിന് സംഭവിച്ച അക്കിടിയാണ് ഇപ്പോള്‍ സാഷ്യല്‍ ലോകത്ത് സംസാരവിഷയം.
ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയിലാണ് ഡേവി ആന്‍ഡ്രേഡ് എന്ന യുവാവ് കാമുകിയുമായി ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയത്. എന്നാല്‍ ഇതൊന്നും വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല.
കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്നേഹം കൊണ്ട് യുവാവ് കാമുകിയെ ഒന്നു ചുംബിക്കുകയും ചെയ്തു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ തത്സമയ സംപ്രേഷണം നടത്തുന്ന ചാനല്‍ അപ്പാടെ ഒപ്പിയെടുത്തു. ഇതിനിടെ സ്റ്റേഡിയത്തിനകത്തെ സ്ക്രീനില്‍ തന്റെ ചുംബനം കാണിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഡേവി ചുംബനം അവസാനിപ്പിച്ച് കുറ്റബോധത്തോടെ തിരിഞ്ഞിരുന്നു.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. എന്താണ് യുവാവിന്റെ മുഖത്ത് ഇത്ര കുറ്റബോധമെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ട പലരുടെയും സംശയം. ഇതിനെതിരെ നിരവധി ട്രോളുകളും ഉണ്ടായി. എന്നാല്‍ ഇതിനു പിന്നാലെ തന്നെ രഹസ്യം പുറത്താവുകയും ചെയ്തു.
യുവാവ് വിവാഹിതനാണ്. കൂട്ടുകാരോടൊപ്പം പോകുന്നു എന്നു പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കാമുകിയുമായി ഫുട്ബോള്‍ മത്സരം കാണാന്‍ എത്തുകയായിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഡേവിയുടെ ഭാര്യ പിണങ്ങിപ്പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇതോടെ വിഷമത്തിലായ ഡേവി താന്‍ ചെയ്തതു തെറ്റാണെന്നും മാപ്പു നല്കി തിരിച്ചുവരണമെന്ന് ഭാര്യയോട് അപേക്ഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
എന്നാല്‍ കമന്റുകള്‍ രൂക്ഷമായതോടെ ഇവ വൈകാതെ പിന്‍വലിക്കുകയും ചെയ്തു. വിശ്വാസവഞ്ചന കാണിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം എന്നാണ് പലരുടെയും അഭിപ്രായം. ഇനി ഫുട്ബോള്‍ മത്സരം കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച് ചിലര്‍ ട്രോളുകയും ചെയ്തു.
Keywords: Man Caught On TV Kissing At Football Match Admits To Cheating: Report, News, Local-News, Wife, Humor, Husband, Social Network, Football, Report, Video, World.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )When you kiss your girlfriend, then realise you’re on tv and your wife could be watching 😳— Football Mumble (@football_mumble) January 19, 2020
pic.twitter.com/ifkvJGuwen
Keywords: Man Caught On TV Kissing At Football Match Admits To Cheating: Report, News, Local-News, Wife, Humor, Husband, Social Network, Football, Report, Video, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.