Uncle, Who Are You? | 'അങ്കിള്‍ ആരാ'? ആര്‍പ്പു വിളികളുമായി തന്നെ വളഞ്ഞ കുട്ടി ആരാധകരുടെ കൂട്ടത്തില്‍നിന്ന് ഉയര്‍ന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ പൊട്ടിച്ചിരിച്ച് ഫുട്ബോള്‍ ഇതിഹാസം
Jun 22, 2022, 17:30 IST
തൃശൂര്‍: (www.kvartha.com) ആരവങ്ങള്‍ക്കിടയില്‍നിന്ന് 'അങ്കിള്‍ ആരാ' എന്ന് അപ്രതീക്ഷിതമായി വന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ആ ഇന്‍ഡ്യന്‍ ഫുട്ബോള്‍ ഇതിഹാസം ഞെട്ടിത്തരിച്ചിക്കണം. എങ്കിലും അമ്പരപ്പേതുമില്ലാതെ കേരളത്തിന്റെ സ്വന്തം ഐ എം വിജയന്, ഒരു വലിയ പൊട്ടിച്ചിരിയോടെ അതിനെ നിഷ്പ്രഭമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ചൊവ്വാഴ്ച താന്‍ പഠിച്ചും കളിച്ചും വളര്‍ന്ന തൃശൂര്‍ സിഎംഎസ് ബോയ്സ് സ്കൂളിലെ പരിപാടിക്കെത്തിയപ്പോഴായിരുന്നു കുട്ടിക്കൂട്ടത്തിലൊരാള് സൂപര്താരത്തിനുനേരെ ചോദ്യമെറിഞ്ഞത്. ചോദ്യം കേട്ട് വിജയന് പൊട്ടി ചിരിക്കുന്നതാണ് ദൃശ്യങ്ങളില്‍. താരത്തെ തിരിച്ചറിഞ്ഞ കുട്ടികളില്‍ പലരും ഓടോഗ്രാഫിനായി ചുറ്റും കൂടി. ഇതിനിടെയാണ് തന്നെ വളഞ്ഞ കുട്ടി ആരാധകരുടെ കൂട്ടത്തില്‍നിന്ന് ഇത്രയും നിഷ്കളങ്കമായൊരു ചോദ്യം.
കാറിന് ചുറ്റും കൂടിയവരുടെ ആര്പ്പുവിളികള്ക്കിടയില്നിന്ന് ഒരു വിദ്യാര്‍ഥി കാറിന്റെ ഡോറിനടുത്ത് വന്ന് ഒരു ചോദ്യം: 'അങ്കിള്‍ ആരാ...?!' എല്ലാവരും ഇത്രമാത്രം ആഘോഷത്തോടെ വരവേല്ക്കുന്നയാളെ തിരിച്ചറിയാത്തതിനാലായിരുന്നു നിഷ്കളങ്കതയോടെ കുട്ടിയുടെ ചോദ്യം. പകരം ഒരു പൊട്ടിച്ചിരിയോടെയാണ് താരം കുട്ടിയുടെ ചോദ്യത്തെ വരവേറ്റത്.
Keywords: News,Kerala,State,Thrissur,Football,Player,Social-Media,Humor, Uncle, who are you? The superstar burst out laughing in front of the school student's question
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.