Video | ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന ദിനത്തില്‍ കാമുകിക്കൊപ്പം മാര്‍കറ്റില്‍ ചുറ്റിക്കറങ്ങി യുവാവ്; അടിച്ച് നിലംപരിശാക്കി ഭാര്യ, വൈറലായി വീഡിയോ
Oct 14, 2022, 13:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന പുണ്യദിനമാണ് കര്‍വ ചൗത്. ഈ ദിവസത്തില്‍ പെണ്‍സുഹൃത്തിനൊപ്പം മാര്‍കറ്റില്‍ ഷോപിങ് നടത്തുകയായിരുന്ന ഭര്‍ത്താവിനെ നാട്ടുകാരുടെ മുന്‍പിലിട്ട് ഭാര്യയും സുഹൃത്തുക്കളും തല്ലിച്ചതച്ചു. ഗാസിയാബാദിലാദില്‍ നടന്ന രസകരമായ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
എന്താണ് സംഭവമെന്ന് അറിയാതെ നാട്ടുകാര്‍ ഇവര്‍ക്കു ചുറ്റും കൂടിനില്‍ക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം. യുവാവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച പെണ്‍സുഹൃത്തിനെയും സംഘം അടിക്കുന്നുണ്ട്.
പെണ്‍സുഹൃത്തുമൊത്ത് മാര്‍കറ്റിലൂടെ നടക്കവേ, പെട്ടെന്ന് എവിടെനിന്നോ യുവാവിന്റെ മുന്നില്‍ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവര്‍ ഭര്‍ത്താവിന്റെ കോളറിന് പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മര്‍ദിക്കാന്‍ കൂടി. ഇതിനിടെ, കടയ്ക്ക് പുറത്തിറങ്ങി വഴക്ക് തീര്‍ക്കാന്‍ കടയുടമ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്. അമ്മയോടൊപ്പം ഷോപിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതും മര്‍ദനം നടത്തിയതെന്നും യുവതി മൊഴി നല്‍കി.
ഹിന്ദു ആചാരപ്രകാരം, വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്നതാണ് കാര്‍ത്തിക മാസത്തിലെ 'കര്‍വ ചൗത്' എന്ന വിശേഷ ദിവസം. അന്നേ ദിവസം പെണ്‍സുഹൃത്തുമായി ഭര്‍ത്താവ് കറങ്ങി നടന്നതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
Keywords: News,National,India,New Delhi,Family,Wife,Husband,Video,Social-Media,Humor, Local-News, Video: Man Shopping With Girlfriend On Karwa Chauth Caught By Women, Beaten Upकरवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn
— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.