കണ്ണും കണ്ണും നോക്കി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ ശശി തരൂരും സുപ്രിയ സുലെയും നടത്തിയ സംഭാഷണം വൈറല്‍; വീഡിയോ കാണാം

 


ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) കോണ്‍ഗ്രസ് എംപി ശശി തരൂരും എന്‍സിപി എംപി സുപ്രിയ സുലെയും പാര്‍ലമെന്റ് സമ്മേളനത്തിനിടെ സംസാരിക്കുന്നതിന്റെ വീഡിയോ വൈറല്‍. തരൂര്‍ ബാരാമതി എംപിയോട് സംസാരിക്കാന്‍ തന്റെ നിയുക്ത ഡെസ്‌കിലേക്ക് ചാഞ്ഞിരിക്കുന്നത് കാണാം.

കണ്ണും കണ്ണും നോക്കി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ ശശി തരൂരും സുപ്രിയ സുലെയും നടത്തിയ സംഭാഷണം വൈറല്‍; വീഡിയോ കാണാം

മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് ഇരുവരുടേയും സംസാരം. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു.

ഫറാഗോ അബ്ദുല്ല എന്ന ട്വിറ്റെര്‍ ഉപയോക്താവ് ഇതിന്റെ യഥാര്‍ഥ ഓഡിയോയ്ക്ക് പകരം അല്ലു അര്‍ജുന്‍ അഭിനയിച്ച പുഷ്പയിലെ ചാര്‍ട് ബസ്റ്റര്‍ ട്രാക് ശ്രീവല്ലിയിലൂടെ ട്രോള്‍ നല്‍കി.

സംഭാഷണത്തില്‍ മുഴുകിയിരുന്ന തരൂരിന്റെ ചിരിക്കുന്ന മുഖവും സുലേയുടെ നേര്‍ക്ക് ചായുന്ന ഭാവവും ട്രോളന്‍മാര്‍ക്ക് പുതിയ ട്രോളുണ്ടാക്കാനുള്ള വകുപ്പായി. വീഡിയോയുമായി ബന്ധപ്പെട്ട് രസകരമായ മെമ്മുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Keywords: Watch: Eyes locked, Shashi Tharoor-Supriya Sule's conversation during Parliament session goes viral, New Delhi, News, Social Media, Shashi Taroor, Humor, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia