Suspended | പിണറായിയില്‍ 5 വയസുകാരന് തിളച്ച പാല് നല്കി പൊള്ളലേറ്റ സംഭവം; അങ്കണവാടി അധ്യാപികക്കും സഹായിക്കും സസ്പെന്ഷന്
May 15, 2024, 12:22 IST
കണ്ണൂര്‍: (KVARTHA) പിണറായിയില്‍ തിളച്ച പാല് നല്കി ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ്, അങ്കണവാടി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. അങ്കണവാടി അധ്യാപിക വി രജിത, സഹായി വി ഷീബ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കുട്ടിക്ക് പൊള്ളലേറ്റിട്ടിട്ടും മേലധികാരികളെ അറിയിക്കാത്തത് പിഴവാണെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
ഈ മാസം ഏഴാം തിയതിയാണ് സംഭവം. മകന്റെ കീഴ്ത്താടിയില്‍ തൊലി പോകുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ അങ്കണവാടി ജീവനക്കാര്‍ വിളിച്ചു പറയുകയായിരുന്നു. കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് പാല് കൊടുത്തതാണെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. തിളച്ച പാല് കൊടുത്തശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിസ്ചാര്‍ജാക്കിയത്.
Keywords: News, Kerala, Kannur, Kannur-News, Pinarayi News, Incident, Five-Year-Old Boy, Injured, Boiling Milk, Drunk, Anganwadi Teacher, Anganawadi, Helper, Suspended, Treatment, Medical College Hospital, Child, Discharge, Incident of five-year-old boy injured by boiling milk drunk; Anganwadi teacher and helper suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.