Cricket | ഏകദിന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങിയത് കറുത്ത ആംബാൻഡ് ധരിച്ച്

 
Cricket
Cricket

Image credit: Instagram / indiancricketteam

1975 മുതൽ 1987 വരെ നീണ്ട കരിയറിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലുമായി രണ്ട് സെഞ്ചുറികൾ അടക്കം 2524 റൺസ് നേടിയിട്ടുണ്ട്

കൊളംബോ: (KVARTHA ) ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങിയത് കറുത്ത ആംബാൻഡ് ധരിച്ച്. 

കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ് ക് വാദിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. ഒരു വർഷമായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന അന്‍ഷുമാന്‍ ഗെയ് ക് വാദ് ബുധനാഴ്ചയാണ് അന്തരിച്ചത്.

1975 മുതൽ 1987 വരെ നീണ്ട കരിയറിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലുമായി രണ്ട് സെഞ്ചുറികൾ അടക്കം 2524 റൺസ് നേടിയിട്ടുണ്ട്. 

1983ൽ ജലന്ധറിൽ പാകിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. 22 വർഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറിലും അദ്ദേഹം 205 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia