Viral Dance | നടുറോഡില്‍ തോക്ക് കയ്യിലേന്തി യുവതിയുടെ നൃത്തം; റീല്‍സ് വൈറലായതിന് പിന്നാലെ പ്രമുഖ യൂട്യൂബര്‍ക്കെതിരെ നടപടിയുമായി പൊലീസ്

 


ലക്നൗ: (KVARTHA) നടുറോഡില്‍ തോക്ക് കയ്യിലേന്തി നൃത്തം ചെയ്യുന്ന യുവതിയുടെ റീല്‍സ് വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ലക്‌നൗ ദേശീയപാതയിലാണ് ഇന്‍സ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബര്‍ സിമ്രാന്‍ യാദവ് തോക്ക് കയ്യിലേന്തി ഭോജ് പുരി ഗാനത്തിന് ചുവടുവച്ചത്. ഈ റീല്‍സ് വൈറലായതിന് പിന്നാലെ സിമ്രാനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് പൊലീസ്.

യുട്യൂബില്‍ 18 ലക്ഷം സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 22 ലക്ഷം ഫോളോവേഴ്സുമുള്ള താരമാണ് സിമ്രാന്‍ യാദവ്. ഇത്രയധികം വിമര്‍ശനം ഉണ്ടായിട്ടും സംഭവത്തില്‍ സിമ്രാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Viral Dance | നടുറോഡില്‍ തോക്ക് കയ്യിലേന്തി യുവതിയുടെ നൃത്തം; റീല്‍സ് വൈറലായതിന് പിന്നാലെ പ്രമുഖ യൂട്യൂബര്‍ക്കെതിരെ നടപടിയുമായി പൊലീസ്

അഭിഭാഷകനായ കല്യാണ്‍ജി ചൗധരി എന്നയാളാണ് വീഡിയോ എക്‌സില്‍ പങ്കുവച്ച് സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 'ലക്നൗവിലെ ഇന്‍സ്റ്റഗ്രാം താരം സിമ്രാന്‍ യാദവ് തന്റെ ആരാധക കരുത്ത് കാണിക്കാന്‍ ഹൈവേയില്‍ പിസ്റ്റള്‍ വീശി വീഡിയോ വൈറലാക്കി നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നു'- എന്നായിരുന്നു വീഡിയോ പങ്കുവച്ചുള്ള ചൗധരിയുടെ പോസ്റ്റ്. ഇതിന് മറുപടിയായി യുപി പൊലീസിന്റെയും ലക്‌നൗ ജില്ലാ പൊലീസിന്റെയും മറുപടി ഇങ്ങനെ;

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്- എന്നായിരുന്നു.

Keywords: Influencer dances with gun in broad daylight, viral video attracts UP Police’s attention, Lucknow, News, Influencer, Dance, Viral Video, Police, Instagram Star, Probe, Simran Yadav, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia