Foreign Players | ഐപിഎല്‍ താരലേലം: പിന്‍മാറുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകള്‍

 
IPL, foreign players, withdrawal, auction, team owners, BCCI, cricket, sports
IPL, foreign players, withdrawal, auction, team owners, BCCI, cricket, sports

Representational Image Generated By Meta AI

 മുംബൈയില്‍ ബിസിസിഐ വിളിച്ചുചേര്‍ത്ത ടീം ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.

പല താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ പങ്കെടുത്ത് ഏതെങ്കിലും ടീമുകളില്‍ എത്തുകയും ചെയ്യും. 

എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടു മുമ്പായിരിക്കും പല കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍ പലരും പിന്‍മാറുന്നത്. 
 

മുംബൈ: (KVARTHA) ഐപിഎല്‍ താരലേലത്തില്‍ (IPL auction) പങ്കെടുക്കുകയും ഏതെങ്കിലും ഒരു ടീമിലെത്തിയശേഷം (Team) വ്യക്തമായ കാരണങ്ങളില്ലാതെ പിന്‍മാറുകയും ചെയ്യുന്ന വിദേശ താരങ്ങളെ (Foreign Players) വിലക്കണമെന്ന (Ban) ആവശ്യവുമായി ടീം ഉടമകള്‍ (Team Owners) രംഗത്ത്. അവസാന നിമിഷം പിന്‍മാറുമ്പോള്‍ പകരക്കാരെ കണ്ടെത്തണമെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം മുംബൈയില്‍ ബിസിസിഐ (BCCI) വിളിച്ചുചേര്‍ത്ത ടീം ഉടമകളുടെ യോഗത്തിലാണ് (Meeting) ഇതുസംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.


പല താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയും ലേലത്തില്‍ പങ്കെടുത്ത് ഏതെങ്കിലും ടീമുകളില്‍ എത്തുകയും ചെയ്യും. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് തൊട്ടു മുമ്പായിരിക്കും പല കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍ പലരും പിന്‍മാറുന്നത്. ഇത് ടീമകളുടെ സന്തുലനത്തെയും കോംബിനേഷനെയും ബാധിക്കുന്നു, മാത്രമല്ല, അവസാന നിമിഷം പകരക്കാരെ കണ്ടെത്തേണ്ടതായി വരുമെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാണിച്ചു. 

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്, പേസര്‍ ജോഫ്ര ആര്‍ചര്‍, ജേസണ്‍ റോയ് എന്നിവര്‍ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തശേഷം പിന്‍മാറിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചിലര്‍ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിന്‍മാറുന്നതെന്നും ഉദാഹരണ സഹിതം ടീം ഉടമകള്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ മതിയായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന വിദേശ താരങ്ങള്‍ക്കെതിരെ വിലക്ക് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരണിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 


ലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ടീം ഉടമകള്‍ ഉന്നയിച്ചു. ഇതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന മെഗാ താരലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക 120-125 കോടിയായി ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. മെഗാ താര പട്ടിക നിലനിര്‍ത്താന്‍ കഴിയുന്ന കളിക്കാരുടെ എണ്ണം ഉയര്‍ത്തണമെന്നും ടീം ഉടമകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മൂന്ന് ഇന്‍ഡ്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്താനാവുക. ഇത് എട്ടായി ഉയര്‍ത്തണമെന്നാണ് ടീം ഉടമകളുടെ ആവശ്യം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia