Appointment | ഐപിഎൽ: പഞ്ചാബ് കിംഗ്‌സിന്റെ പരിശീലക റോളിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗ് 

 
Ricky Ponting
Ricky Ponting

Photo Credit: Instagram/ Ricky Ponting

● ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
● ഡൽഹി ക്യാപിറ്റൽസിനെ നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.

പഞ്ചാബ്: (KVARTHA) ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. പോണ്ടിംഗ് പഞ്ചാബ് കിംഗ്‌സുമായി ഒന്നിലധികം വർഷത്തെ കരാറിൽ ഒപ്പുവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, നേരത്തെ ഡൽഹി ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച പോണ്ടിംഗ് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഡൽഹി ക്യാപിറ്റൽസിനൊപ്പം പോണ്ടിംഗിന് 2018ൽ മുതൽ പരിശീലകനായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം കരാറവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ കിഴിൽ ക്യാപിറ്റൽസ് 2019, 2020, 2021 വർഷങ്ങളിൽ പ്ലേഓഫിൽ കയറി. 2020ൽ ഫൈനലിൽ തോറ്റു.

ഐപിഎൽ 2025ന് മുമ്പായി പഞ്ചാബ് കിംഗ്‌സ് പുതിയ പരിശീലകനെ കണ്ടെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. തന്റെ സപ്പോർട്ട് സ്റ്റാഫിനെ പോണ്ടിംഗ് തിരുമാനിക്കുമെന്നാണ് സൂചന. 

#RickyPonting #PunjabKings #IPL #Cricket #Coach #Australian
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia