IPL | എന്തുകൊണ്ട് മുംബൈ ഇന്ത്യൻസ് 10 തവണയും തോറ്റു? ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആശങ്ക; കാരണമിതാണ്!
May 18, 2024, 11:21 IST
മുംബൈ: (KVARTHA) ഐപിഎല്ലിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പത്താം തവണയും തോൽവി നേരിട്ടു. ലക്നൗ സൂപ്പർജയൻ്റ്‌സിൻ്റെ 214 റൺസിന് മറുപടിയായി മുംബൈ ടീമിന് 20 ഓവറിൽ 196 റൺസ് മാത്രമേ എടുക്കാനായുള്ളൂ. 18 റൺസിനായിരുന്നു പരാജയം. രണ്ട് ടീമുകളും പ്ലേ ഓഫ് മത്സരത്തിൽ നിന്ന് പുറത്തായിരുന്നുവെങ്കിലും വിജയത്തോടെ വിടപറയാൻ ഇരുടീമുകളും ആഗ്രഹിച്ചിരുന്നു. തോൽവിയോടെ 14 മത്സരങ്ങളിൽ 10 തോൽവിയുമായി മുംബൈ ടൂർണമെൻ്റിൽ അവസാന സ്ഥാനത്താണ്.
2020ലാണ് മുംബൈ ഇന്ത്യൻസ് അവസാനമായി ഐപിഎൽ കിരീടം നേടിയത്. ആദ്യ വർഷങ്ങളിൽ, സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ് തുടങ്ങിയ ഇതിഹാസങ്ങൾ മുംബൈ ഇന്ത്യൻസിനെ നയിച്ചിരുന്നു, എന്നാൽ രോഹിത് ശർമ്മയ്ക്ക് നായകസ്ഥാനം ലഭിച്ചതിന് ശേഷം ടീമിന് വലിയ മുന്നേറ്റമുണ്ടായി. 2013ൽ ഹിറ്റ്മാന്റെ നേതൃത്വത്തിലാണ് മുംബൈ ആദ്യമായി കിരീടം നേടിയത്. അതിനു ശേഷം 2015ലും 2017ലും 2019ലും 2020ലും മുംബൈ ഐപിഎൽ കിരീടം സ്വന്തമാക്കി. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിനെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്.
പരാജയ കാരണങ്ങൾ
ഇത്തവണത്തെ മോശം പ്രകടനം അടുത്ത സീസണിൽ ആരെ നിലനിർത്തണം, ഏതൊക്കെ കളിക്കാരെ പുറത്താക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ മുംബൈ മാനേജ്‌മെൻ്റിനെ പ്രേരിപ്പിച്ചേക്കാം. മുംബൈ ഇത്തവണ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് എത്താൻ പല കാരണങ്ങളുണ്ട്. രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത് തന്നെയാണ് വലിയ തിരിച്ചടിയായത്. നേരത്തെ ഗുജറാത്തിനായി രണ്ട് സീസണുകളിലായി 38 റൺസ് ശരാശരിയിൽ 800ലധികം റൺസ് നേടിയ പാണ്ഡ്യ, മുംബൈക്ക് വേണ്ടി 14 ഇന്നിംഗ്‌സുകളിൽ നിന്ന് 216 റൺസ് മാത്രമാണ് നേടിയത്, അദ്ദേഹത്തിൻ്റെ ശരാശരി വെറും 18 ആയിരുന്നു. ബൗളിംഗിൽ 35 റൺസ് ശരാശരിയിൽ 11 വിക്കറ്റ് വീഴ്ത്തി.
ഈ വർഷം ഐപിഎല്ലിൽ ബാറ്റ്സ്മാൻമാരുടെ മികച്ച പ്രകടനമാണ് കണ്ടത്. ടീമുകളുടെ വിജയത്തിൽ ഓപ്പണർമാർ പ്രധാന പങ്കുവഹിച്ചു. എന്നാൽ മുംബൈയുടെ രണ്ട് പ്രധാന ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും ടീമിന് ശക്തമായ തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടു. ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും കൊണ്ട് രോഹിത് ശർമ്മയ്ക്ക് ചെറിയ സംഭാവന നൽകാൻ കഴിഞ്ഞെങ്കിലും ടീമിന് അത് മതിയാവുമായിരുന്നില്ല.
ഒരു മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ച്വറി നേടിയെങ്കിലും ആ മത്സരത്തിൽ മുംബൈ പരാജയപ്പെടുകയാണുണ്ടായത്. മുംബൈ ഇന്ത്യൻസിൻ്റെ മുൻ വിജയങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു കളി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതേസമയം, ടീമിൻ്റെ രണ്ടാം ഓപ്പണർ ഇഷാൻ കിഷന് 14 ഇന്നിംഗ്‌സുകളിൽ നിന്ന് 22 ശരാശരിയിൽ 320 റൺസ് മാത്രമാണ് നേടാനായത്.
മധ്യനിരയിൽ സൂര്യകുമാർ യാദവും തിലക് വർമയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയെങ്കിലും തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം ടീമിൻ്റെ സ്കോർ ഉയർത്തുന്നത് അവർക്കും വെല്ലുവിളിയായി. ഇതിനുപുറമെ, മുംബൈയുടെ മധ്യനിരയിൽ സ്ഥിരതയില്ലായ്മയും പരാജയങ്ങൾക്ക് കാരണമായി. ബൗളിംഗിൽ ജസ്പ്രീത് ബുംറയല്ലാതെ മറ്റാർക്കും തിളങ്ങാനുമായില്ല. 13 ഇന്നിംഗ്‌സുകളിൽ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ബുംറ ഒഴികെ, മുംബൈയുടെ ഫാസ്റ്റ് ബൗളർമാർ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടു.
ഇന്ത്യൻ ടീമിനും വെല്ലുവിളി
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ പരാജയം ടീമിന് മാത്രമല്ല ഇന്ത്യൻ ടി20 ടീമിനും ആശങ്കയാണ് ഉയർത്തുന്നത്. മുംബൈ ടീമിലെ നാല് താരങ്ങൾ ടി-20 ലോകകപ്പിലെ ഇന്ത്യൻ ടീമിൽ നിർണായക ചുമതല നിർവഹിക്കേണ്ടവരാണ്. രോഹിത് ശർമ്മ ക്യാപ്റ്റനും ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമാണ്. സൂര്യകുമാർ യാദവ് മധ്യനിര ബാറ്റിംഗിൻ്റെയും ജസ്പ്രീത് ബുംറ ബൗളിംഗിന്റെയും നെടുംതൂണായി മാറേണ്ടവരാണ്.
ബുംറ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുകയും സൂര്യകുമാർ യാദവ് മെല്ലെയുള്ള തുടക്കത്തിന് ശേഷം റൺസ് ഉയർത്തുകയും ചെയ്തെങ്കിലും രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും ഫോം ആശങ്കപ്പെടുത്തുന്നു. ടി-20 ലോകകപ്പിൽ, ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് ചിരവൈരിയായ പാകിസ്താനെ നേരിടും.

Keywords: Cricket, IPL, Sports, National, Mumbai, Mumbai Indians, Lucknow Super Giants, Sachin Tendulkar, Ricky Ponting, T20 World Cup, Rohit Sharma,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.