ഗോള്‍മഴ...ഗോവയുടെ വിജയം നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

 


ഗോവ: (www.kvartha.com 01.12.2016) ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഗോവയ്ക്ക് മിന്നും ജയം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ് സിയെ തോല്‍പിച്ചത്. നാലാം മിനില്‍ റിന്‍സ്വാലയിലൂടെ ചെന്നൈയിനാണ് ആദ്യ ലീഡ് നേടിയത്. എന്നാല്‍ ആറാം മിനിറ്റില്‍ ഗോവ തിരിച്ചടിച്ചു. ലൂയിസിന്റെ വകയായിരുന്നു ആ ഗോള്‍. 14-ാം മിനിറ്റില്‍ അരോളിന്റെ സെല്‍ഫ് ഗോളിലൂടെ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. 21 -ാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലാക്കി ഗോണ്‍സാലസ് ഗോവയെ വീണ്ടും ഒപ്പമെത്തിച്ചു.
ഗോള്‍മഴ...ഗോവയുടെ വിജയം നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

പിന്നാലെ ഒമംഗ്‌ബേമിയുടെ ഗോളിലൂടെ ചെന്നൈയിന്‍ ലീഡ് നേടി. രണ്ടാം പകുതിയിലാണ് ഗോവ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്. ട്രവോറയുടേയും ലൂയിസിന്റെ രണ്ടാം ഗോളും ഗോവയെ മുന്നിലെത്തിച്ചു. എന്നാല്‍ ഫൈനല്‍ വിസിലിന് രണ്ട് മിനിറ്റ് ശേഷിക്കെ റിസെ പെനാല്‍റ്റി വലയിലാക്കി ചെന്നൈയിനെ ഒപ്പത്തിനെത്തിച്ചു. മത്സരം സമനിലയാകുമെന്ന കണക്കൂകൂട്ടലുകള്‍ക്കിടെ ട്രവോറ വീണ്ടും ഗോവയുടെ രക്ഷകനായി. വിസിലൂതാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ട്രവോറ ചെന്നൈയുടെ വല ചലിപ്പിച്ചത്. അങ്ങിനെ ഐ എസ് എല്ലിലെ ചരിത്ര മത്സരത്തില്‍ ജയം ഗോവയ്‌ക്കൊപ്പം നിന്നു.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇരുടീമുകളും ചരിത്ര മത്സരം കാഴ്ചവെച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങിയത്.


Keywords : Sports, Football, Goa, Chennai, ISL, Goa snatch late win in 9-goal thriller vs Chennaiyin. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia