ഒന്നാമതെത്താന്‍ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും; ഫോര്ലാനോട് 6 വര്‍ഷം മുമ്പത്തെ കണക്ക് തീര്‍ക്കാന്‍ ഹ്യൂസ്
Nov 19, 2016, 11:02 IST
മുംബൈ: (www.kvartha.com 19.11.2016) പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച മുംബൈ അരീനയില്‍ ബൂട്ട് കെട്ടുമ്പോള്‍ മറുവശത്ത് ജയത്തില്‍ കുറഞ്ഞൊതൊന്നും പ്രതീക്ഷിക്കാതെ മുംബൈ സിറ്റി എഫ്സിയും കളത്തിലിറങ്ങുന്നു. ഐഎസ്എല്ലിലെ മികച്ച മുന്നേറ്റ നിരയുള്ള മുംബൈയും ഏറ്റവും വലിയ പ്രതിരോധക്കോട്ട കെട്ടുന്ന ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങുമ്പോള്‍ രണ്ട് ടീമുകളുടെയും മാര്‍ക്വീ താരങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ഒരു പഴയ കഥയുണ്ട്.
ആറ് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010 മെയ് 12 ന് ജര്‍മനിയില്‍ നടന്ന യൂറപ്പ ലീഗ് ഫൈനല്‍ മത്സരം. ഡീഗോ ഫോര്ലാന് അത് മധുരിക്കുന്ന ഓര്‍മയാണെങ്കില്‍ ആരോണ്‍ ഹ്യൂസിന് കരിയറിലെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു അധ്യായമാണ് അത്. ഇരുതാരങ്ങളും ഇരുടീമുകള്ക്കായാണ് അന്ന് കളത്തിലിറങ്ങിയത്. ഫോര്ലാന് സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിനും ഹ്യൂസ് ഇംഗ്ലീഷ് ക്ലബ്ബായ ഫുള്‍ഹാമിനും വേണ്ടി കുപ്പായമണിഞ്ഞു. ഫുള്‍ഹാമിന് അത് ആദ്യത്തെ യൂറോപ്പ ലീഗ് ഫൈനലായിരുന്നു. അത്ലറ്റിക്കോയ്ക്കാണെങ്കില് നാലാമത്തേതും.
അന്നും അത്ലറ്റിക്കോയുടെ നിര മുംബൈക്ക് തുല്യമായിരുന്നു. മികച്ച മുന്നേറ്റമായിരുന്നു അവരുടേത്. ഫോര്ലാനെ കൂടാതെ സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് ഡി ഗിയോ, റൗള്‍ ഗാര്‍ഷ്യ, അന്റോണിയോ ലോപ്പസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് കളത്തിലിറങ്ങിയത്. ഇവരെ പിടിച്ചുകെട്ടാനുള്ള ഉത്തരവാദിത്വം മറുഭാഗത്ത് ആരോണ്‍ ഹ്യൂസിനാണ്. ഹ്യൂസിന് പുറമേ ഡാമിയന്‍ ഡഫും ഡാനി മര്‍ഫിയും മാത്രമാണ് ഫുള്‍ഹാമിന് എടുത്ത് കാണിക്കാനുള്ളത്.
32 ാം മിനുട്ടില്‍ തന്നെ ഫോര്ലാന് ടീമിന മുന്നിലെത്തിച്ചു. 37 ാം മിനുട്ടില്‍ ഫുള്ഹാമു തിരിച്ചടിച്ചു. മികച്ച മുന്നേറ്റനിരയുമായെത്തിയ അത്ലറ്റികോ നിരവധി തവണ ഫുള്‍ഹാമിന്റെ വലയിലേക്ക് ഇരച്ചുകയറിയെങ്കിലും ഹ്യൂസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയാതെ കളി അധികസമയത്തേക്ക് നീങ്ങി. അധിക സമയം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫോര്ലാന് വീണ്ടും വലകുലുക്കി. ഇരട്ടഗോള്‍ പ്രകടനത്തില്‍ ഫോര്ലാന് കളിയിലെ താരമായി. ഫുള്‍ഹാമിന്റെ ചിറകരിഞ്ഞ രണ്ടാം ഗോള്‍ പിറന്നതാകട്ടെ, ആരോണ്‍ ഹ്യൂസിനെ മറികടന്ന് അഗ്യൂറോ നല്കിയ പാസില്‍ നിന്നും.
പ്രതിരോധത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആദ്യ കിരീടം സ്വപനം കണ്ട ഫുള്‍ഹാമിനെ നിരാശപ്പെടുത്തേണ്ടി വന്ന ഹ്യൂസിന് അന്ന് തന്റെ അന്തകനായ ഫോര്ലാന് ഇന്ന് വീണ്ടും എതിരാളിയായി എത്തിയിരിക്കുന്നു. ഇരു താരങ്ങളും ക്യാപറ്റന്റെ ആംബാന്‍ഡണിഞ്ഞ് കളത്തിലിറങ്ങുമ്പോള്‍ ഫോര്‍ലാന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിരയെ തടയാന്‍ ഹ്യൂസിന്റെ നേതൃത്വത്തില്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരേധനിര തയ്യാറെടുത്തുകഴിഞ്ഞു.
രണ്ടുമികച്ച ജയങ്ങളുമായി മഞ്ഞപ്പട മുംബൈയിലെത്തുമ്പോള്‍ കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ നിന്ന് ജയങ്ങളൊന്നുമില്ലാതെയാണ് മുംബൈ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത്. ഈ സീസണില്‍ മുംബൈയും കേരളവും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചോപ്രയുടെ ഗോളില്‍ ബ്ലാസറ്റേഴ്സിനായിരുന്നു ജയം. അന്ന് പരിക്ക് മൂലം ഫോര്ലാന് കളത്തിലിറങ്ങിയിരുന്നില്ല.
പ്രതിരോധത്തില്‍ ഹ്യൂസിനെ കൂടാതെ ഹെങ്ബെര്ത്തും സന്ദേശ് ജിങ്കാനും ഹ്യൂസ് അല്ലെങ്കില്‍ റിനോ ആന്റോയും കോട്ട പണിയും. മധ്യനിരയില്‍ റഫീഖും അസ്രാഖും മെഹ്താബുമെല്ലാം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് ഏതാണ്ട് സെമി ബെര്‍ത്തുറപ്പിക്കാം. രണ്ട് കളികളില്‍ നിന്ന് മൂന്ന് ഗോളുകളുമായി മലയാളി താരം സി കെ വിനീതും കളം നിറയുമ്പോള്‍ കോച്ചിന് പ്രതീക്ഷയേറെയാണ്. മുംബൈയ്ക്ക് മുന്നേറ്റനിരയില്‍ ഫോര്ലാനെ കൂടാതെ സോണി നോര്‍ദെ, സുനില്‍ ഛേത്രി തുടങ്ങിയ വന്‍ താരനിര തന്നെ ബൂട്ടണിയും. ജയിച്ചാല്‍ മുംബൈക്കും ഒന്നാമതെത്താം.
ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളായി ലോക കപ്പിലെ ഗോള്‍ഡന്‍ ബോള്‍ താരമായ ഡീഗോ ഫോര്ലാന് വിലയിരുത്തിയ സുനില്‍ ഛേത്രി, സന്ദേശ് ജിങ്കാന്, സി കെ വിനീത് എന്നിവര്‍ ഒരുമിച്ച് കളത്തിലിറങ്ങുന്നത് കാണികള്‍ക്കും വിരുന്നാകും. പ്രതിരോധത്തിന് പേരുകേട്ട ബ്ലാസ്റ്റേഴ്സും മികച്ച മുന്നേറ്റനിരയുള്ള മുംബൈയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. ആറ് വര്‍ഷം മുമ്പത്തെ കണക്ക് തീര്‍ത്ത് ആരോണ്‍ ഹ്യൂസ് തന്റെ ടീമിനെ സുരക്ഷിത കരയിലെത്തിക്കുമോ അതോ ഫോര്ലാന് മുന്നില്‍ വീണ്ടും അടിയറവ് പറയേണ്ടിവരുമോ. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇരുടീമികളും ബൂട്ട് കെട്ടുമ്പോള്‍ പഴയ കണക്ക് തീര്‍ക്കാനുള്ള അവസരം ഹ്യൂസ് എങ്ങനെ ഉപയോഗിക്കും എന്ന് കണ്ടറിയാം.
Keywords: Kerala, Sports, Football, Kerala Blasters, Mumbai, Kochi, Winner, ISL, Mumabi City FC, Aron Huges, Dego Forlan, Home Ground, Sunil Chetri.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.