ചെന്നൈയെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്; മത്സരത്തില്‍ അര ഡസന്‍ ഗോളുകള്‍
Nov 26, 2016, 21:11 IST
ചെന്നൈ: (www.kvartha.com 26.11.2016) നിര്‍ണായക മത്സരത്തില്‍ ചെന്നൈയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് പൊരുതിക്കളിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മൂന്ന് തവണ ലീഡ് നേടിയ ചെന്നൈ അവസാനം നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ സമനില വഴങ്ങി. അര ഡസന്‍ ഗോളുകളാണ് മത്സരത്തില്‍ പിറന്നത്.
അധിക സമയത്തെ ഗോളോടെ 3-3 സമനിലയില്‍ മത്സരം അവസാനിച്ചു. ചെന്നൈയ്ക്ക് വേണ്ടി ഒമാബെമി ഹാട്രിക് നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ നീക്കോ വെലസ് ഇരട്ടേഗാളുകള് നേടി. സൗവിക് ഘോഷിന്റെ വകയായിരുന്നു അവസാന ഗോള്‍. ഇതോടെ നോര്‍ത്ത് ഈസ്റ്റിന് സെമി സാധ്യത നിലനിര്‍ത്താനായി. സമനില വഴങ്ങിയതോടെ ചെന്നൈയുടെ സെമി പ്രതീക്ഷ ഏറെക്കുറെ നിലച്ചു.
വിട്ടുകൊടുക്കില്ലെന്ന വാശിയോടെ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റിനെയാണ് കൡളത്തില് കണ്ടത്. 34 ാം മിനുട്ടില്‍ ചെന്നൈ ലീഡ് നേടി. നാല് മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ വെലസ് നോര്‍ത്ത് ഈസ്റ്റിന് സമനില നേടിക്കൊടുത്തു. 45 ാം മിനുട്ടില്‍ ഒമാബെമി തന്നെ വീണ്ടും നോര്‍ത്ത് ഈസ്റ്റ് വല കുലുക്കി. എന്നാല്‍ 51 ാം മിനുട്ടില്‍ വെലസ് വീണ്ടും നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 91 ാം മിനുട്ടില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ പാസില്‍ ഒമാബെമി ഹാട്രിക് തികച്ചു. സ്കോര്‍ 3-2. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞ് മുന്നോട്ട് പോയ കളിയുടെ അവസാന മിനുട്ടില്‍ സൗവിക് ഘോഷിലൂടെ നോര്‍ത്ത് ഈസ്റ്റ് ചെന്നൈയുടെ സെമി പ്രതീക്ഷ തല്ലിക്കെടുത്തി. മത്സരം 3-3 സമനില.
രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള നോര്‍ത്ത് ഈസ്റ്റ് 15 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹി, ബ്ലാസ്റ്റേഴ്സ് ടീമുകളോടാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഇനിയുള്ള കളികള്‍. സമനിലയോടെ നോര്‍ത്ത് ഈസ്റ്റ് സെമിസാധ്യത നിലനിര്‍ത്തി.
Keywords: chennai, Kerala, ISL, India, Sports, Football, North East, Win, Chennain FC Vs North East United match 3-3 draw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.