Donation | വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സഹായം പ്രഖ്യാപിച്ച് ജെ കെ മേനോന്‍
'നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമായി കരുതുന്നു'
തിരുവനന്തപുരം: (KVARTHA) വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന്, നോർക്ക റൂട്ട്‌സ് ഡയറക്ടറും എബിഎൻ ഗ്രൂപ്പ് ചെയർമാനുമായ ജെ കെ മേനോൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. വയനാട്ടിലെ തീരാ നോവുകളില്‍ കാരുണ്യത്തിന്‍റെ കരുതല്‍ നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും പങ്കാളിയാകും.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിവിധ ആശുപത്രകളിലും, ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്ന ദുരിതബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്.
നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമായി കരുതുകയാണെന്നും ജെ കെ മേനോന്‍ പറഞ്ഞു.