John Brittas | സോളാർ കേസിൽ താൻ ഇടനിലക്കാരനായെന്ന മാധ്യമപ്രവർത്തകൻ്റെ വെളിപ്പെടുത്തൽ മുൻ മന്ത്രി തിരുവഞ്ചൂരിൻ്റെ തിരക്കഥയെന്ന് ജോൺ ബ്രിട്ടാസ് എം പി
May 17, 2024, 16:58 IST
കണ്ണൂർ: (KVARTHA) സോളാർ സമരം ഒത്തു തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി നിന്നുവെന്ന ജോൺ മുണ്ടക്കയത്തിൻ്റെ ആരോപണം കേരള രാഷ്ട്രീയത്തിൽ വിവാദമായി. തനിക്കെതിരെ ഉയർന്ന പരാമർശത്തിൽ മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി കണ്ണൂരിൽ രംഗത്തെത്തി. ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരക്കഥയാണെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഭാഗികമായി ശരിയാണ്. എന്നാൽ ഇതിനായി തന്നെ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിലേക്കാണ്. നേരിട്ടു കാണണമെന്നും സോളാർ വിഷയത്തിൽ ചില കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലുമായി ചെറിയാൻ ഫിലിപ്പ് സഹകരിച്ചു പ്രവർത്തിക്കുന്ന കാലമായിരുന്നു അത്. തന്നെ ഇങ്ങോട്ട് കാണാൻ വരേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അങ്ങോട്ടു വന്നു കാണാമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം ചെറിയാൻ ഫിലിപ്പിനൊപ്പം തിരുവഞ്ചൂരിനെ പോയി കണ്ടു.
സിപിഎം പ്രവർത്തകനെന്ന നിലയിലും കൈരളി ചാനൽ എം ഡിയെന്ന നിലയിലുമാണ് താൻ തിരുവഞ്ചൂരിനെ കണ്ടത്. പാർട്ടി നൽകിയ നിർദേശപ്രകാരം സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുക, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അതിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് തിരുവഞ്ചൂരിനെ അറിയിച്ചത്. എന്നാൽ ഇതു തനിക്കു മാത്രം തീരുമാനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കാൻ വരുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതു പ്രകാരമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോയി കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടി ജുഡീഷ്യൽ അന്വേഷണത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി സമ്മതിക്കുകയും പിന്നീട് വാർത്താസമ്മേളനത്തിൽ അതു പ്രഖ്യാപിക്കുകയുമായിരുന്നു.
എൽഡിഎഫ് സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂർ തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. ജോൺ മുണ്ടക്കയം എന്ന പത്രപ്രവർത്തകൻ ആദ്യ ഭാഗത്ത് ഒരു വാരികയിൻ എഴുതിയത് ശരിയാണെങ്കിലും പിന്നീടുള്ളതെല്ലാം ഭാവനയാണ്. വിരമിക്കുന്ന പത്രപ്രവർത്തകർ പിന്നീട് പുസ്തകങ്ങൾ എഴുതുന്നത് സാധാരണയാണ്. പുസ്തകത്തിൻ്റെ പ്രസിദ്ധിക്ക് വേണ്ടിയാവാം ഇത്തരം ചില കാര്യങ്ങൾ എഴുതിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന കാലയളവിൽ മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്രയോ സമരങ്ങൾ യുഡിഎഫ് നടത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം മന്ത്രിമാർ രാജിവെച്ചിട്ടുണ്ടോയെന്ന് ബ്രിട്ടാസ് ചോദിച്ചു.
ഇത്തരം സമരങ്ങൾ എങ്ങോട്ടു പോയെന്ന് നിങ്ങൾ ആരെങ്കിലും അവരോട് അന്വേഷിക്കാറുണ്ടോ. താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് ആർക്കും ചെറിയാൻ ഫിലിപ്പിനോട് ചോദിക്കാം. അദ്ദേഹം ഇപ്പോൾ കോൺഗ്രസുകാരനാണ്. ജോൺ മുണ്ടക്കയവും തിരുവഞ്ചൂരും ചെറിയാൻ ഫിലിപ്പും അടുത്ത സൗഹൃദമുള്ളവരാണ്. ഇപ്പോഴുള്ള വിവാദങ്ങളുടെ ഉറവിടം തിരുവഞ്ചൂർ ആയിരിക്കാമെന്നും താൻ മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രി കുഞ്ഞാലിക്കുട്ടിയും അവിടെയുണ്ടായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപെ നടന്ന കാര്യങ്ങൾ ഒരു ബോംബെന്ന പോലെ ഇപ്പോൾ പൊട്ടിക്കുന്ന ജോൺ മുണ്ടക്കയം എന്തു കൊണ്ടു താൻ പ്രവർത്തിച്ചിരുന്ന പത്രത്തിൽ അതു കൊടുത്തില്ല. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. എൽഡിഎഫ് നടത്തിയ സോളാർ സമരം വിജയിച്ച സമരമായിരുന്നു. രാഷ്ട്രീയ കേരളം അതു സ്വീകരിച്ചതിൻ്റെ തെളിവാണ് പിന്നീട് 90 സീറ്റുമായി എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. കേന്ദ്ര കാബിനറ്റ് ജുഡീഷ്യൽ അന്വേഷണം നടത്താൻ നേരത്തെ തീരുമാനിച്ചുവെന്നു തിരുവഞ്ചൂർ പറഞ്ഞത് തെറ്റാണ്. അത്തരമൊരു കാര്യം മാധ്യമങ്ങളിൽ വന്നിട്ടില്ലെന്ന് പരിശോധിച്ചാൽ ആർക്കും മനസിലാകുമെന്നും ബ്രിട്ടാസ് പറഞ്ഞു.

Keywords: John Brittas, Politics, Kerala, Solar Protest, Kannur, John Mundakaym, Cheriyan Philips, Oommen Chandy, LDF, Journalist, John Brittas said that journalist's disclosure was scripted by former minister Thiruvanchoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.