KSU | കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യുജി അഡ്മിഷന്‍ പ്രക്രിയയിലെ ആശങ്കകള്‍ അകറ്റണമെന്ന് കെ എസ് യു
May 22, 2024, 18:18 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യു ജി അഡ്മിഷന്‍ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഉടനടി നടപടി വേണമെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍.
സെര്‍വര്‍ തകരാര്‍ കാരണം നിരവധി വിദ്യാര്‍ഥികളാണ് അഡ്മിഷന് അപേക്ഷിക്കാന്‍ പ്രയാസപ്പെടുന്നത്. നെറ്റ് വര്‍കിന്റെ ബാന്‍ഡ് വിഡ്ത് വര്‍ധിപ്പിക്കണമെന്നും പണമടയ്ക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മറ്റ് സാങ്കേതിക തടസങ്ങള്‍ മുഴുവനായും നീക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലെ തടസങ്ങള്‍ കാരണം അപേക്ഷ നല്‍കാന്‍ പ്രയാസം നേരിട്ടവര്‍ക്ക് എഡിറ്റ് ചെയ്യാനുള്ള അവസരമൊരുക്കാനും അപേക്ഷ തീയതി നീട്ടി നല്‍കി, കൂടുതല്‍ സമയം അനുവദിക്കാനും യൂണിവേഴ്‌സിറ്റി ഇടപ്പെടല്‍ ഉണ്ടാവണമെന്നും എം സി അതുല്‍ കൂട്ടിച്ചേര്‍ത്തു.

പ്ലസ് ടുവിന് ഗ്രേസ് മാര്‍ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയയില്‍ വെയിറ്റേജ് ലഭിക്കില്ലെന്ന തീരുമാനം വന്നപ്പോള്‍ എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച, മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍കും അഡ്മിഷന്‍ പ്രക്രിയയില്‍ വെയിറ്റേജും കിട്ടാത്ത സാഹചര്യമുണ്ടാകുന്നുണ്ടെന്നും ഗ്രേസ് മാര്‍ക് കൂട്ടിച്ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയയില്‍ വെയിറ്റേജ് നല്‍കാനുള്ള നടപടി കൈക്കൊള്ളണമെന്നതുമടക്കം ആവശ്യപ്പെട്ട് കെ എസ് യു നേതാക്കള്‍ വൈസ് ചാന്‍സലര്‍ എസ് ബിജോയ് നന്ദനുമായി ചര്‍ച്ച നടത്തും.
Keywords: News, Kerala, Kannur, Kannur-News, Plus Two, Students, Online, Network Error, Grace Mark, Education, Kannur University, UG Admission Process, KSU, Education News, Kannur News, Kannur University's UG admission process should clear: KSU.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.