Arvind Kejriwal | 'ഒരു നേതാവിനെ അറസ്റ്റ് ചെയ്താൽ നൂറുനേതാക്കൾ ജനിക്കും', ബിജെപിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ; ബിജെപി ആസ്ഥാനത്തേക്ക് മാർച്ച്

 


ന്യൂഡെൽഹി: (KVARTHA) ഒരു നേതാവിനെ അറസ്റ്റ് ചെയ്താൽ നൂറുനേതാക്കൾ ജനിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ഈ പാർട്ടി ഒരു ആശയമാണ്. നേതാക്കളെ അറസ്റ്റ് ചെയ്യാം, പക്ഷേ ആശയങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. കേജ്‌രിവാൾ അഴിമതിക്കാരനാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ ഒരു പൈസ പോലും ഇവിടെ കണ്ടെത്താനായില്ല.

Arvind Kejriwal | 'ഒരു നേതാവിനെ അറസ്റ്റ് ചെയ്താൽ നൂറുനേതാക്കൾ ജനിക്കും', ബിജെപിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാൾ; ബിജെപി ആസ്ഥാനത്തേക്ക് മാർച്ച്

കള്ളക്കേസുകൾ ഉണ്ടാക്കുന്നു. ഖാലിസ്ഥാൻ സൃഷ്ടിച്ച് അവിടെ പ്രധാനമന്ത്രിയാകാനാണ് കേജ്‌രിവാളിൻ്റെ ആഗ്രഹമെന്നും ബിജെപി പറഞ്ഞിരുന്നു. ഇത് ഏതറ്റം വരെയും പോകാം. നിങ്ങൾ ജാഗ്രത പാലിക്കണമെന്നും പാർട്ടി ഓഫീസിൽ ആം ആദ്മി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് കേജ്‌രിവാൾ പറഞ്ഞു.

ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ 'ഓപ്പറേഷൻ ഝാദു' ആരംഭിച്ചതായും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷൻ ഝാദുവിലൂടെ ആം ആദ്മി പാർട്ടിയുടെ വലിയ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു, വരും ദിവസങ്ങളിൽ എഎപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ ആം ആദ്മി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇഡിയുടെ അഭിഭാഷകൻ ഇതിനകം കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും കേജ്‌രിവാൾ ആരോപിച്ചു.

അതിനിടെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് രാജ്യസഭാ എംപി സ്വാതി മലിവാളിനെ അക്രമിച്ചെന്ന കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച് ആരംഭിച്ചു. ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കഴിഞ്ഞ ദിവസം കേജ്‌രിവാൾ പറഞ്ഞിരുന്നു. ബിജെപി ഓഫീസിന് പുറത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Keywords: Lok Sabha Election, AAP, National, Politics, New Delhi, Arvind Kejriwal, Arrested, BJP, Delhi Chief Minister, ED, Enforcement Directorate, Election, MP, Kejriwal attacks BJP's 'Operation Jhaadu' against AAP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia