Special Team | സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം; നിർണായക നീക്കവുമായി സർക്കാർ; 7 ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങൾ
* ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് സംഘത്തിന് മേൽനോട്ടം വഹിക്കും.
തിരുവനന്തപുരം: (KVARTHA) സിനിമ രംഗത്തെ ലൈംഗിക ചൂഷണ പരാതികളെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഐജി ജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉയർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് സംഘത്തിന് മേൽനോട്ടം വഹിക്കും.
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിട്ടുണ്ട്. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാനാണ് സർക്കാർ നീക്കം.
അന്വേഷണ സംഘത്തിലെ അംഗങ്ങൾ:
ജി സ്പർജൻകുമാർ - ഐജിപി
എസ് അജീത ബീഗം - ഡിഐജി
മെറിൻ ജോസഫ് - എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ്
ജി പൂങ്കുഴലി - എഐജി, കോസ്റ്റൽ പൊലീസ്
ഐശ്വര്യ ഡോങ്ക്‌റെ - അസി. ഡയറക്ടർ, കേരള പോലീസ് അക്കാദമി
അജിത്ത് വി - എഐജി, ലോ&ഓർഡർ
എസ് മധുസൂദനൻ - എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം