അ­വസാ­ന വെ­ള്ളി­യില്‍ പു­ണ്യ­മാ­സ­ത്തിന് സ­ലാം­ചൊല്ലി ഖ­ത്വീ­ബു­മാര്‍

 


അ­വസാ­ന വെ­ള്ളി­യില്‍ പു­ണ്യ­മാ­സ­ത്തിന് സ­ലാം­ചൊല്ലി ഖ­ത്വീ­ബു­മാര്‍  മലപ്പുറം: അസ്സലാമു അലൈക യാ ശഹ്‌­റ റമസാന്‍, അസ്സലാമു അലൈക യാ ശഹ്‌­റ റമസാന്‍, അസ്സലാമു അലൈക യാ ശഹ്‌­റ റമസാന്‍... മസ്ജിദുകളില്‍ നിന്ന് ഖത്തീബുമാര്‍ കണ്ഠമിടറി ഉരുവിട്ടപ്പോള്‍ പലരും വിതുമ്പി. റമസാന്റെ അവസാന വെള്ളിയാഴ്ച പള്ളി മിംബറുകളില്‍ മുഴങ്ങിയ ഖുത്തുബ പ്രഭാഷണത്തിലാണ് ഈ വര്‍ഷത്തെ റംസാന് സലാം ചൊല്ലിയ­ത്.

കഴിഞ്ഞ റംസാനില്‍ നമ്മുടെ കൂടെ വ്രതമെടുത്ത് ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്ന ചിലര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോള്‍ നമ്മോടൊത്ത് നോമ്പെടുത്തവരും പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ച ആരെല്ലാമാണ് അടുത്ത റമസാനില്‍ ഇവിടെ ജീവിച്ചിരിക്കുക എന്ന് നമുക്ക് പറയാനാകില്ല.

'പാപ മോചനത്തിന്റെ അവസാനത്തെ പത്തില്‍ തെറ്റുകുറ്റങ്ങള്‍ നാഥനോട് ഏറ്റുപറഞ്ഞു നന്മ മാത്രമേ ചെയ്യൂ എന്ന് പ്രതിജ്ഞ ചെയ്യുന്നവനാ­ണ് യ­ഥാര്‍ത്ഥ വിശ്വാസി. അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചു ഉണ്ണുന്നവനെ തള്ളിപ്പറഞ്ഞ പ്രവാചകന്റെ പാത പിന്തുടരാന്‍ വിശ്വാസികള്‍ തയ്യാറാകണം' ഖുത്തുബയ്ക്ക് ശേഷം നടന്ന ഉത്‌ബോധനങ്ങളില്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്­തു.

ഒരുമാസം സഹനം പരീക്ഷിച്ച് വ്രതമനുഷ്ടിച്ചവര്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കലഹിക്കുന്നത് വിശ്വാസത്തിന്റെ അ­പൂര്‍ണതയാണ് വ്യക്തമാക്കുന്നത്. കോപത്തെ നിയന്ത്രിക്കാനും പൈശാചികതയെ തോല്‍പിക്കാനും വിശ്വാസി കരു­ത്ത് ആര്‍­ജിക്കണം. ഇസ്ലാമിലെ നിര്‍ബന്ധ ദാനമായ സ­ക്കാത് പാവപ്പെട്ടവന്റെ അവകാശമാണ്; സമ്പന്നന്റെ ഔദാര്യമല്ല. ഖത്തീബുമാര്‍ ഉണര്‍ത്തി. ഫിത്വര്‍ സ­ക്കാത് നല്‍കേണ്ടതിന്റെ വിവരണങ്ങളും പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. ജുമാ നിസ്‌കാരത്തിന് വന്‍ തിരക്കായിരുന്നു പള്ളികളില്‍ അനുഭവപ്പെ­ട്ടത്. മാന­ത്ത് പൊ­ന്ന­മ്പ­ളി­യെ­കാ­ത്ത് വി­ശ്വാ­സി സ­മൂ­ഹം പ്രാര്‍ത്ഥ­ന­യോ­ടെ­യാ­ണ് ഇ­നി­യു­ള്ള മ­ണി­ക്കൂ­റു­കള്‍ ചെ­ല­വ­ഴി­ക്കുക.

Keywords:  Malappuram, Kerala, Masjid, Ramzan, Prayer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia