മറയൂര്‍ : പ്രകൃതി സ്നേഹികള്‍ക്ക് സന്തോഷ വാര്‍ത്ത. ആനമുടി ദേശീയ ഉദ്യാനത്തില്‍ ഇനി നീല വസന്തം. ആനമുടിയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിരിഞ്ഞു. 2006 ലാണു ഇതിനു മുമ്പ് മൂന്നാര്‍ മേഖലകളില്‍ നീലക്കുറിഞ്ഞി പൂത്തത്. സഞ്ചാരികളുടെ ഒഴുക്കിന് ഇതിടയാക്കിയിരുന്നു.
മന്നവന്‍ചോല മത്താപ്പ ചെക്ക് പോസ്റ്റിനു സമീപമാണു ഇപ്പോള്‍ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഇത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു. വനം കൈയേറ്റവും അനധികൃത മരംമുറിക്കലും നീലക്കുറിഞ്ഞിയുടെ നാശത്തിനു കാരണമാകുന്നുണ്ട്. വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി മരം വച്ചുപിടിപ്പിക്കുന്നതും ഇതിനു ഭീഷണിയാണ്.
നാലായിരം അടി മുകളിലുള്ള മലനിരകളില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി തെന്നിന്ത്യയിലെ ആനമുടി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഇരവികുളം ദേശീയ ഉദ്യാനം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, അതിര്‍ത്തിയായ കൊടൈക്കനാല്‍ മേഖകളിലാണ് കാണപ്പെടുന്നത്. പൂത്ത് കരിഞ്ഞുണങ്ങുന്ന നീലക്കുറിഞ്ഞി ചെടിയില്‍നിന്നു വീഴുന്ന വിത്തുകള്‍ മുളച്ച് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് പൂക്കുന്നതാണ് ഇതിന്റെ സവിശേഷത.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.